സിറിൾ ക്ലീറ്റസ് വടക്കുഞ്ചേരി (Supplied)
Victoria

വിക്ടോറിയ പ്രീമിയർ ലീഗിൽ അംമ്പയറായി മലയാളി നഴ്‌സ്

2009 മുതൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സിറിൾ ക്ലീറ്റസ് മോനാഷ് ഹോസ്പിറ്റൽ ക്ലേട്ടണിൽ നഴ്‌സായി ജോലി ചെയ്തുവരുന്നു.

Safvana Jouhar

ക്രിക്കറ്റ് വിക്ടോറിയ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തലത്തിലുള്ള ക്ലബ് ക്രിക്കറ്റ് മത്സരമാണ് വിക്ടോറിയൻ പ്രീമിയർ ക്രിക്കറ്റ്. ഈ വർഷത്തെ പാനലിലേക്ക് മലയാളി നഴ്സായ സിറിൾ ക്ലീറ്റസ് വടക്കുഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ വിക്ടോറിയൻ സബ് ഡിസ്ട്രിക്റ്റ് അസോസിയേഷനിൽ അമ്പയറായും, 2010 മുതൽ വിവിധ അസോസിയേഷനുകളിലും അമ്പയറിങ് ചെയ്ത് വരുന്നു. 2009 മുതൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സിറിൾ ക്ലീറ്റസ് മോനാഷ് ഹോസ്പിറ്റൽ ക്ലേട്ടണിൽ നഴ്‌സായി ജോലി ചെയ്തുവരുന്നു. നാട്ടിൽ അങ്കമാലി മഞ്ഞപ്രസ്വദേശിയാണ്.

SCROLL FOR NEXT