Geoscience Australia
Victoria

മെൽബണിന് സമീപം ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.8 തീവ്രത, ആളപായമില്ല

പുലർച്ചെ 2 മണിക്ക് ശേഷമുണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെട്ടതെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ നഗരമായ ലിയോംഗാത്തയ്ക്ക് (Leongatha) സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മെൽബണിൽ നിന്ന് 135 കിലോമീറ്റർ തെക്കുകിഴക്കുള്ള സൗത്ത് ഗിപ്സ്‌ലാൻഡ് മേഖലയിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. പുലർച്ചെ 2 മണിക്ക് ശേഷമുണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെട്ടതെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഭൂകമ്പം ഉണ്ടായതിന് പിന്നാലെ 15,000-ത്തോളം ആളുകൾ പ്രകമ്പനം അനുഭവപ്പെട്ടതായി ഏജൻസിയുടെ പോർട്ടലിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ മേഖലയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിതെന്ന് ഭൗമശാസ്ത്രജ്ഞനായ ഹാദി ഖാസെമി പറഞ്ഞു. ശക്തമായ കുലുക്കം അനുഭവപ്പെട്ടെങ്കിലും വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാന ഭൂചലനത്തിന് പിന്നാലെ പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് ഇതേ മേഖലയിൽ 3.1 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടതായി ജിയോസയൻസ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.

SCROLL FOR NEXT