മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ പ്രീമിയർ പദവിയിൽ നിന്ന് ജസിന്ത അലൻ (Jacinta Allan) രാജിവെച്ചു. ലേബർ പാർട്ടിക്കുള്ളിൽ നേതൃമാറ്റം ആവശ്യപ്പെട്ട് പറ്റിയിലെ മുതിർന്ന നേതാക്കൾ നീക്കം ശക്തമാക്കുകയും വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് നാടകീയമായ രാജി പ്രഖ്യാപനം. വിക്ടോറിയയുടെ പുതിയ പ്രീമിയറായി ബെൻ കരോൾ (Ben Carroll) അധികാരമേൽക്കും.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും കടുത്ത സമ്മർദ്ദങ്ങളുമാണ് രാജിയേക്കാൾ മുൻപിൽ നിന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയിലെ അനാവശ്യ ഭിന്നതകൾ ഒഴിവാക്കാനാണ് താൻ സ്ഥാനമൊഴിയുന്നതെന്നും ജസിന്ത അലൻ മാധ്യമങ്ങളോട് പറഞ്ഞു. 2023-ൽ ഡാനിയൽ ആൻഡ്രൂസിന് ശേഷമാണ് ജസിന്ത അലൻ വിക്ടോറിയയുടെ രണ്ടാമത്തെ വനിതാ പ്രീമിയറായി ചുമതലയേറ്റത്. താൽക്കാലിക പാർട്ടി ലീഡറായി ഗാബ്രിയേൽ വില്യംസിനെ (Gabrielle Williams) തിരഞ്ഞെടുത്തിട്ടുണ്ട്.