(Victoria Emergency
Victoria

വിവ എനർജി റിഫൈനറിയിൽ തീപിടുത്തം; ജീലോങ്ങിൽ പുകപടലം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തത്തെത്തുടർന്ന് വിക് എമർജൻസി പ്രദേശവാസികൾക്ക് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

Elizabath Joseph

വിക്ടോറിയയിലെ ജീലോങ്ങിലുള്ള വിവ എനർജിഓയിൽ റിഫൈനറിയിൽ വൻ തീപിടുത്തം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കൊറിയോയിലെ റിഫൈനറി റോഡിലുള്ള പ്ലാന്റിൽ തീപിടുത്തമുണ്ടായത്. പ്ലാന്റിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയരുന്നത് കിലോമീറ്ററുകളോളം ദൂരെ നിന്ന് ദൃശ്യമാണ്.

തീപിടുത്തത്തെത്തുടർന്ന് വിക് എമർജൻസി പ്രദേശവാസികൾക്ക് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കൊറിയോ, നോർലെയ്ൻ, നോർത്ത് ജീലോങ്ങ്, ന്യൂടൌൺ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. വടക്കൻ ജീലോങ്ങ് ഭാഗത്തേക്ക് കാറ്റ് വീശുന്നത് പുക വ്യാപിക്കാൻ കാരണമായിട്ടുണ്ട്.

പത്തോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിക്ടോറിയയ്ക്ക് ആവശ്യമായ ഇന്ധനത്തിന്റെ 50 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണിത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവളങ്ങളിലും മറ്റും ഉപയോഗിക്കുന്ന ആവിഗ്യാസ് , ജെറ്റ് ഫ്യുവൽ, പെട്രോൾ, ഡീസൽ എന്നിവ ഇവിടെ വൻതോതിൽ സംഭരിച്ചിട്ടുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

SCROLL FOR NEXT