ഗ്രേറ്റ് ഓഷ്യൻ റോഡ് ഉൾപ്പെടെയുള്ള റോഡുകൾ വെള്ളത്തിനടിയിലായി. 
Victoria

വിക്ടോറിയൻ അവധിക്കാല കേന്ദ്രത്തിൽ വെള്ളപ്പൊക്കം

വൈ നദി, കെന്നറ്റ് നദി, കംബർലാൻഡ് നദി, ലോൺ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ കാരണം " അപകടകരമായ സാഹചര്യങ്ങൾ" സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ഉടൻ സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടണമെന്ന് മുന്നറിയിപ്പ്.

Safvana Jouhar

വിക്ടോറിയയിലെ ഒരു പ്രശസ്തമായ അവധിക്കാല കേന്ദ്രത്തിൽ വെള്ളപ്പൊക്കം മൂലം കാറുകൾ കടലിലേക്ക് ഒഴുകിയെത്തിയതിനാൽ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈ നദി, കെന്നറ്റ് നദി, കംബർലാൻഡ് നദി, ലോൺ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ കാരണം "വളരെ അപകടകരമായ സാഹചര്യങ്ങൾ" സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ പ്രദേശവാസികൾക്ക് ഉടൻ സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശസ്തമായ ഗ്രേറ്റ് ഓഷ്യൻ റോഡ് ഉൾപ്പെടെയുള്ള റോഡുകൾ വെള്ളത്തിനടിയിലായതായി വിക് എമർജൻസി പറയുന്നു.

"നിങ്ങൾ വൈ നദി, കെന്നറ്റ് നദി, കംബർലാൻഡ് നദി, ലോൺ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അപകടത്തിലാണ്," വിക് എമർജൻസി മുന്നറിയിപ്പ് നൽകി. "നിങ്ങൾ ഉടൻ തന്നെ വീടിനുള്ളിൽ നിന്ന് മാറി, വെള്ളപ്പൊക്കത്തിൽ നിന്ന് മാറി താമസിക്കണം. വെള്ളപ്പൊക്കത്തിൽ ഇറങ്ങരുത്"- എന്ന് മുന്നറിയിപ്പിൽ പറയുന്നു. ‍‌വൈ നദിയിൽ വേഗത്തിൽ ഒഴുകിയെത്തുന്ന വെള്ളക്കെട്ടുകളിൽ നിരവധി കാറുകൾ, ടെന്റുകൾ, മറ്റ് ക്യാമ്പിംഗ് സാധനങ്ങൾ എന്നിവ കടലിലേക്ക് ഒഴുകിപ്പോയി. വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. ലോണിനടുത്തുള്ള മൗണ്ട് കൗലിയിൽ രാവിലെ 9 മണി മുതൽ 166 മില്ലിമീറ്റർ മഴ പെയ്തു, ഇന്ന് ഒരു മണിക്കൂറിനുള്ളിൽ 45 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു. ഇന്ന് വൈകുന്നേരം മധ്യ, പടിഞ്ഞാറൻ, തെക്കൻ ഗിപ്‌സ്‌ലാൻഡ് ജില്ലകളിലേക്ക് ശക്തമായ ഇടിമിന്നൽ വ്യാപിക്കുമെന്നാണ് നിരീക്ഷണം.

SCROLL FOR NEXT