ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. (9News)
Victoria

മോർണിങ്ടൺ പെനിൻസുല ഫ്രീവേയിൽ കാറിന് തീപിടിച്ചു

ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ നെപിയൻ ഹൈവേ അല്ലെങ്കിൽ സ്പ്രിംഗ്വേൽ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Safvana Jouhar

മെൽബണിലെ മോർണിങ്ടൺ പെനിൻസുല ഫ്രീവേയിൽ ഒരു കാർ തീപിടിച്ച് കത്തിനശിച്ചതിനെ തുടർന്ന് റോഡ് ഇരുവശത്തേക്കും അടച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ ഡിംഗ്ലി വില്ലേജിന് സമീപമുള്ള ലോവർ ഡാൻഡിനോങ് റോഡിന് സമീപമാണ് സംഭവം നടന്നത്. സഞ്ചരിച്ചുകൊണ്ടിരുന്ന കാർ അപ്രതീക്ഷിതമായി തീപിടിച്ച് കത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ മോർണിങ്ടൺ പെനിൻസുല ഫ്രീവേ സെന്റർ ഡാൻഡിനോങ് റോഡിനും ഗവർണർ റോഡിനും ഇടയിൽ ഇരുവശത്തേക്കും അടച്ചിരിക്കുകയാണ്. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ നെപിയൻ ഹൈവേ അല്ലെങ്കിൽ സ്പ്രിംഗ്വേൽ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം സംഭവം കണ്ട സാക്ഷികൾ പറയുന്നതനുസരിച്ച്, തീ പടരുന്നതിനുമുമ്പ് രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT