കൂപ്പർ കനോലി 
Victoria

ഐപിഎല്ലിൽ കനോലിയോട് ബൗൾ ചെയ്യരുതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ജോഷ് ഇംഗ്ലീഷിന് പകരം പഞ്ചാബ് കിങ്‌സ് ടീമിലെത്തിയ ഓൾറൗണ്ടർ കൂപ്പർ കനോലിയോട് സ്പെഷ്യലിസ്റ് ബാറ്റർ ആയി മാത്രം കളിക്കുക എന്ന് ബോർഡ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.

Safvana Jouhar

കൊൽക്കത്തയുടെ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനു പിന്നാലെ മറ്റൊരു താരത്തിനും വർക്ക്‌ലോഡ് നിയന്ത്രിക്കാനെന്ന പേരിൽ ഓസ്ട്രേലിയൻ ബോർഡ് ഐപിഎല്ലിൽ ബൗളിംഗ് നിയന്ത്രണം ഏർപ്പെടുത്തിയത് വിവാദമാകുന്നു. ജോഷ് ഇംഗ്ലീഷിന് പകരം പഞ്ചാബ് കിങ്‌സ് ടീമിലെത്തിയ ഓൾറൗണ്ടർ കൂപ്പർ കനോലിയോട് സ്പെഷ്യലിസ്റ് ബാറ്റർ ആയി മാത്രം കളിക്കുക എന്ന് ബോർഡ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. ഇതോടെ താരത്തെ പാർട്ട് ടൈം സ്പിന്നറായി ഉപയോഗിക്കാൻ ടീമിന് സാധിക്കാതെ വരും. താരങ്ങളുടെ ഫിറ്റ്‌നസും അന്താരാഷ്ട്ര മത്സരങ്ങളുമാണ് മുൻനിർത്തിയാണ് തീരുമാങ്ങൾ എടുത്തതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുമ്പോഴും ഐപിഎൽ ഫ്രാഞ്ചൈസികൾ വൻ തുകയ്ക്ക് സ്വന്തമാക്കുന്ന താരങ്ങളുടെ സേവനങ്ങൾ പരിമിതപ്പെടുത്തുന് പ്രൊഫഷണൽ സമീപനമല്ലെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു. നേരത്തെ പരിക്കിന്റെ പേരിൽ വൻ തുകയ്ക്ക് ടീമുകൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരങ്ങൾ ടൂർണമെന്റിൽ നിന്നും പൂർണമായോ ഭാഗികമായോ പിൻവാങ്ങുന്നത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കമ്മിൻസ് , സ്റ്റാർക് , ഹേസൽവുഡ് എന്നെ താരങ്ങൾ പരിക്ക് മൂലം ലീഗിലെ ആദ്യ ഘട്ടത്തിൽ നിന്ന് പിന്മാറിയപ്പോൾ 25 കോടി മുടക്കി വാങ്ങിയ ഗ്രീൻ ബൗൾ ചെയ്യില്ലെന്നും അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT