The Victorian premier, Jacinta Allan (Photograph: Joel Carrett/AAP)
Victoria

പോളിൻ ഹാൻസണിന് മറുപടിയുമായി ജസിന്ത അലൻ

"പോളിൻ ഹാൻസൺ ഭീഷണിപ്പെടുത്തുന്നവരുടെ പക്ഷത്താണ് നിൽക്കുന്നത്. ഞാൻ അവർക്കെതിരെ പോരാടാനാണ് തെരഞ്ഞെടുക്കുന്നത്," പ്രീമിയർ പറഞ്ഞു.

Safvana Jouhar

വിക്ടോറിയൻ പ്രീമിയറെ ലക്ഷ്യമിട്ട് മെൽബണിൽ നടക്കുന്ന ‘ഡിച്ച് ദ വിച്’ (മന്ത്രവാദിനിയെ പുറത്താക്കൂ) പ്രചാരണത്തിൽ പോളിൻ ഹാൻസൺ, അലൻ "ഇത് സഹിക്കണം" എന്ന രീതിയിൽ പ്രതികരിച്ചതിൽ ശക്തമായ മറുപടി നൽകി ജസിന്ത അലൻ. "പോളിൻ ഹാൻസൺ ഭീഷണിപ്പെടുത്തുന്നവരുടെ പക്ഷത്താണ് നിൽക്കുന്നത്. ഞാൻ അവർക്കെതിരെ പോരാടാനാണ് തിരഞ്ഞെടുക്കുന്നത്," പ്രീമിയർ പറഞ്ഞു.

സ്ത്രീകൾക്കെതിരായ ലൈംഗിക വിവേചനത്തെ എല്ലാ രൂപത്തിലും എതിർക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, എല്ലാ മേഖലകളിലുമുള്ള സ്ത്രീകളെയാണ് ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നതെന്നും അലൻ വ്യക്തമാക്കി. "സ്ത്രീകൾക്കെതിരായ വിവേചനം സാധാരണ കാര്യമാണെന്ന് യുവതലമുറ കരുതാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ടാണ് ഞാൻ ഇതിനെതിരെ ശബ്ദമുയർത്തുന്നത്," അവർ കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡ് ഉൾപ്പെടെ നിരവധി പ്രമുഖർ പിന്തുണ അറിയിച്ചതിൽ സന്തോഷമുണ്ടെന്നും അലൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും, അതിനെ സ്ത്രീ വിരുദ്ധതയോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT