Victoria

എഎഫ്‌എൽ ഇതിഹാസം നീൽ ഡാനിഹർ അന്തരിച്ചു

എസെൻഡണിന്റെ മുൻ എഎഫ്‌എൽ കളിക്കാരനായിരുന്നു ഡാനിഹർ, പിന്നീട് മെൽബൺ ഫുട്‌ബോൾ ക്ലബ്ബിന്റെ പരിശീലകനായിരുന്നു.

Safvana Jouhar

എഎഫ്‌എൽ ഇതിഹാസം നീൽ ഡാനിഹർ(65) അന്തരിച്ചു. ദീർഘകാ‌ലമായി മോട്ടോർ ന്യൂറോൺ രോഗവുമായി അദ്ദേഹം പൊരുതിക്കൊണ്ടിരിക്കയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുള്ള ഒരു പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ കുടുംബം മരണ വാർത്ത സ്ഥിരീകരിച്ചത്.

എസെൻഡണിന്റെ മുൻ എഎഫ്‌എൽ കളിക്കാരനായിരുന്നു ഡാനിഹർ, പിന്നീട് മെൽബൺ ഫുട്‌ബോൾ ക്ലബ്ബിന്റെ പരിശീലകനായിരുന്നു. 2013-ലാണ് അദ്ദേഹത്തിന് രോഗം കണ്ടെത്തുന്നത്. രോ​ഗനിർണയത്തിനുശേഷം എംഎൻഡിയെക്കുറിച്ച് അവബോധം വളർത്തുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഫൈറ്റ്എംഎൻഡി എന്ന ചാരിറ്റിയുടെ സഹസ്ഥാപകനും മെഡിക്കൽ ഗവേഷണത്തിനായി ദശലക്ഷക്കണക്കിന് ഡോളർ സ്വരൂപിച്ച ജനപ്രിയ "ബിഗ് ഫ്രീസ്" ഫണ്ട്‌റൈസർ ആരംഭിക്കാൻ സഹായിച്ചതും അദ്ദേഹമായിരുന്നു. ഈ പരിപാടി എല്ലാ വർഷവും എഎഫ്‌എൽ സീസണിന്റെ ഒരു പ്രധാന ഭാഗമായി മാറി. 2025-ൽ, എംഎൻഡിയുമായി ജീവിക്കുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനും രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നൽകുന്നതിനും ഡാനിഹറിന് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ ആയി ആദരിച്ചു.

ഡാനിഹറിന്റെ മരണത്തിൽ ഓസ്‌ട്രേലിയയിലുടനീളം ആദരാഞ്ജലികൾ നേരുന്നു. എഎഫ്‌എൽ ക്ലബ്ബുകളും രാഷ്ട്രീയക്കാരും ആരാധകരും അദ്ദേഹത്തിന്റെ ധൈര്യത്തെയും നേതൃത്വത്തെയും പോസിറ്റീവ് മനോഭാവത്തെയും പ്രശംസിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി വിക്ടോറിയയിൽ അനുസ്മരണ സമ്മേളനം നടക്കും.

SCROLL FOR NEXT