James Repine,  Pulse Tasmania
Australia

അമ്മയ്ക്കായി പര്‍വ്വതം കീഴടക്കി 14-കാരൻ; രക്താർബുദ ചികിത്സയ്ക്കായി സമാഹരിച്ചത് 23,000 ഡോളറിലധികം

നേപ്പാളിലെ എവറസ്റ്റ് മേഖലയിലുള്ള ലോബുചെ ഈസ്റ്റ് എന്ന കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയക്കാരിൽ ഒരാളായി ഇതോടെ ജെയിംസ് മാറി.

Elizabath Joseph

ഹോബാർട്ട്: ക്യാൻസർ ബാധിതരെ സഹായിക്കാൻ കൊടുമുടി കീഴടക്കി ടാസ്മാനിയൻ കൗമാരക്കാരൻ ജെയിംസ് റിപൈൻ. തന്റെ അമ്മയ്ക്ക് അപൂർവ്വമായ രക്താർബുദം ബാധിച്ചതിനെത്തുടർന്ന് ലുക്കീമിയ ഫൗണ്ടേഷന് (Leukaemia Foundation) വേണ്ടി ധനസമാഹരണം നടത്താനാണ് ജെയിംസ് ഈ വെല്ലുവിളി ഏറ്റെടുത്തത്. നേപ്പാളിലെ എവറസ്റ്റ് മേഖലയിലുള്ള ലോബുചെ ഈസ്റ്റ് എന്ന കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയക്കാരിൽ ഒരാളായി ഇതോടെ ജെയിംസ് മാറി.

'ക്ലൈംബിംഗ് ഫോർ ക്യാൻസർ' (Climbing for Cancer) എന്ന പേരിൽ ജെയിംസ് തുടങ്ങിയ ക്യാമ്പയിൻ വൻ വിജയമായി. 5,000 ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ട ജെയിംസ്, നിലവിൽ 23,660 ഡോളറിലധികം (ഏകദേശം 13 ലക്ഷം രൂപ) ഫൗണ്ടേഷനായി കണ്ടെത്തിക്കഴിഞ്ഞു. യാത്രയുടെ ചിലവുകൾ കുടുംബം നേരിട്ട് വഹിച്ചതിനാൽ സമാഹരിച്ച തുക മുഴുവനായി ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകും.

പർവ്വതാരോഹണത്തിനിടെ കടുത്ത അണുബാധയും ആരോഗ്യപ്രശ്നങ്ങളും നേരിട്ടെങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ ജെയിംസ് തയ്യാറായില്ല. തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധിയിൽ തളർന്നിരിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യാനാണ് താൻ ആഗ്രഹിച്ചതെന്ന് ജെയിംസ് പറഞ്ഞു. അടുത്ത വർഷം 6,812 മീറ്റർ ഉയരമുള്ള അമ ദബ്ലം കൊടുമുടി കീഴടക്കാനാണ് ജെയിംസിന്റെ അടുത്ത പദ്ധതി.

SCROLL FOR NEXT