ടാസ്മാനിയൻ എംപി മെഗ് വെബ്ബ് Pulse Tasmania
Tasmania

ചൂതാട്ട പരസ്യങ്ങൾക്കും സ്പോൺസർഷിപ്പിനും നിരോധനം ഏർപ്പെടുത്താന്‍ ടാസ്മാനിയ

യുവജനങ്ങളെ ചൂതാട്ടത്തിന്റെ ദോഷകരമായ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കുക, ചൂതാട്ടത്തെ സാധാരണവൽക്കരിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

Elizabath Joseph

ഹൊബാർട്ട്: ടാസ്മാനിയയിൽ സംസ്ഥാന ഉടമസ്ഥതയിലുള്ള എല്ലാ വേദികളിലും, ചൂതാട്ട പരസ്യങ്ങൾക്കും സ്പോൺസർഷിപ്പിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയേക്കും. ടാസ്മേനിയൻ എം.പി.മാരായ മെഗ് വെബ്ബും ക്രിസ്റ്റി ജോൺസ്റ്റണും ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. യുവജനങ്ങളെ ചൂതാട്ടത്തിന്റെ ദോഷകരമായ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കുക, ചൂതാട്ടത്തെ സാധാരണവൽക്കരിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

സംസ്ഥാനത്തെ പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിരോധനം വേണമെന്നാണ് ഇവരുടെ ആവശ്യം. നിർദ്ദിഷ്ട നിരോധനം കളിക്കാരുടെ യൂണിഫോമിലെ ചൂതാട്ട ലോഗോകളിലേക്കും മാക്വാറി പോയിന്റിലെ പദ്ധതിയിട്ട മൾട്ടി-പർപ്പസ് സ്റ്റേഡിയത്തിലേക്കും വ്യാപിക്കും.

പോക്കർ മെഷീനുകളിൽ മാത്രം ടാസ്മാനിയക്കാർ വർഷം 190 മില്യൺ ഡോളറിലധികം നഷ്ടപ്പെടുത്തുന്നു. 75% ഓസ്‌ട്രേലിയക്കാർ ചൂതാട്ട പരസ്യങ്ങൾക്ക് മൊത്തം നിരോധനം പിന്തുണക്കുന്നുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. “സീറ്റ്ബെൽറ്റ് നിർബന്ധമാക്കിയും പുകയില പരസ്യം നിരോധിച്ചും റോഡ് മരണങ്ങളും പുകയില രോഗ ചെലവും കൈകാര്യം ചെയ്തതുപോലെ, ചൂതാട്ട പരസ്യ-സ്പോൺസർഷിപ്പ് നിരോധനത്തിന് സമാനമായ പൊതുജനാരോഗ്യ അടിസ്ഥാന സമീപനം വേണം,” വെബ് പറഞ്ഞു.

SCROLL FOR NEXT