Tasmania

മോഷണക്കുറ്റം: ടാസ്മാനിയയിൽ ട്രെയിനി പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണങ്ങൾ നൽകുന്നത് ഉചിതമല്ലെന്ന് ടാസ്മാനിയ പോലീസ് വക്താവ് അറിയിച്ചു

Elizabath Joseph

ഹോബാർട്ട്: സതേൺ ടാസ്മാനിയയിൽ മോഷണക്കേസിൽ പ്രതിയായ 24-കാരനായ ട്രെയിനി പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ടാസ്മാനിയ പോലീസിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ് കമാൻഡ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി. ഈ ആഴ്ചയാണ് ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയത്.

സമീപകാലത്ത് നടന്ന ഒരു മോഷണ സംഭവവുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്താലുടൻ തന്നെ ഇയാളെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ അധികൃതർ ഉത്തരവിട്ടു.

ഈ കേസ് ആഗസ്റ്റ് 25-ന് ഹോബാർട്ട് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണങ്ങൾ നൽകുന്നത് ഉചിതമല്ലെന്ന് ടാസ്മാനിയ പോലീസ് വക്താവ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് വ്യക്തമാക്കി.

SCROLL FOR NEXT