ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് AP Images
Tasmania

ആഗോളവേദിയിൽ ടാസ്മാനിയയുടെ പുനരുപയോഗ ഊർജ്ജ സാധ്യതകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി അൽബനീസ്

ന്യൂയോർക്ക് ടൈംസ് ക്ലൈമറ്റ് ഫോർവേഡ് പരിപാടിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ടാസ്മാനിയയുടെ പുനരുപയോഗ ഊർജ്ജ സാധ്യതകളെ എടുത്തുപറഞ്ഞത്

Elizabath Joseph

ലോക വേദിയിൽ ടാസ്മാനിയയുടെ പുനരുപയോഗ ഊർജ്ജ സാധ്യതകൽ പ്രദര്‍ശിപ്പിച്ച് പ്രധാനമന്ത്രി ആന്റണി അൽബനീസ്. ന്യൂയോർക്കിൽ നടന്ന ന്യൂയോർക്ക് ടൈംസ് ക്ലൈമറ്റ് ഫോർവേഡ് പരിപാടിയിൽ സംസാരിക്കവേ, സർക്കാരിന്റെ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊണ്ട് ടാസ്മാനിയയുടെ ശ്രദ്ധേയമായ പുനരുപയോഗ യോഗ്യതകളിലേക്ക് പ്രധാനമന്ത്രി കടന്നത്.

"വിവിധ സംസ്ഥാനങ്ങളിൽ, ടാസ്മാനിയ വ്യത്യസ്തമാണ്. അവർ 100% പുനരുപയോഗ ഊർജ്ജത്തിലാണ്," അൽബനീസ് പറഞ്ഞു. അവർക്ക് ജലവൈദ്യുതിയും പുനരുപയോഗ ഊർജ്ജവും ലഭ്യമായതിനാൽ, വിക്ടോറിയയിലേക്ക് ഒരു കേബിൾ നിർമ്മിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഇത് ടാസ്മാനിയയിൽ നിന്ന് വടക്കൻ ദ്വീപിനോ 'മെയിൻലാൻഡിനോ' വൈദ്യുതി നൽകാൻ സഹായിക്കും," അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം, ക്ലീൻ എനർജി ഫിനാൻസ് കോർപ്പറേഷൻ (CEFC) 3.8 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് വൻ മുന്നേറ്റമുണ്ടായി.

SCROLL FOR NEXT