ടാസ്മാനിയയിൽ എഐ ഡാറ്റാ സെന്ററുകൾക്കെതിരെ ജനരോഷം  
Tasmania

വൻതോതിലുള്ള ഊർജ്ജ ഉപയോഗം; ടാസ്മാനിയയിൽ എഐ ഡാറ്റാ സെന്ററുകൾക്കെതിരെ ജനരോഷം

വോട്ടെടുപ്പിൽ പങ്കെടുത്ത 54 ശതമാനം ആളുകളും എഐ ഡാറ്റാ സെന്ററുകളെ ശക്തമായി എതിർത്തു. വെറും 25 ശതമാനം പേർ മാത്രമാണ് പദ്ധതികളെ അനുകൂലിച്ചത്.

Elizabath Joseph

ഹോബാർട്ട്: ഓസ്‌ട്രേലിയൻ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ ഭൂരിപക്ഷം ജനങ്ങളും രംഗത്തെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലം. പ്രമുഖ സർവേ ഏജൻസിയായ ഇഎംആർഎസ് (EMRS) നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത 54 ശതമാനം ആളുകളും എഐ ഡാറ്റാ സെന്ററുകളെ ശക്തമായി എതിർത്തു. വെറും 25 ശതമാനം പേർ മാത്രമാണ് പദ്ധതികളെ അനുകൂലിച്ചത്.

നോർത്തേൺ ടാസ്മാനിയയിൽ ഫിർമസ് ടെക്നോളജീസ് (Firmus Technologies) ബെൽ ബേയിലും സെന്റ് ലിയോനാർഡ്സിലുമായി മൂന്ന് കൂറ്റൻ എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ജനകീയ പ്രതിഷേധം പുറത്തുവന്നത്. ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായി വരുന്ന അമിതമായ വൈദ്യുതി ഉപഭോഗവും (41%) വൻതോതിലുള്ള ശുദ്ധജല ഉപയോഗവുമാണ് (23%) ജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രധാന വിഷയങ്ങൾ. എഐ കേന്ദ്രങ്ങൾക്ക് വൈദ്യുതി നൽകാനായി വന അവശിഷ്ടങ്ങൾ കത്തിക്കാൻ സർക്കാർ നിർദ്ദേശിച്ചതിനെതിരെ ഗ്രീൻസ് പാർട്ടിയും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. എന്നാൽ ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും നിർണായകമാണെന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് അവകാശപ്പെട്ടു.

SCROLL FOR NEXT