കൗൺസിൽ പെർമിറ്റ് ലംഘനത്തെത്തുടർന്ന് പ്രശസ്തമായ ടാസ്മാനിയൻ വിവാഹ വേദി ലിക്വിഡേഷനിലേക്ക് പോയതിനെത്തുടർന്ന് കഷ്ടപ്പാടിയിലായത് 48 ദമ്പതികൾ. ബെറിഡേലിലെ ഹിഡൻ ഗാർഡൻ എസ്റ്റേറ്റിന് ആണ് ഗ്ലെനോർച്ചി സിറ്റി കൗൺസിൽ ബിസിനസ് പെർമിറ്റ് ലംഘനം നടത്തിയതായി അറിയിച്ചുള്ള നോട്ടീസ് അയച്ചത്.
വിവാഹം ഈ വേദിയിൽ നിശ്ചയിച്ച ദമ്പതികൾക്ക് നിലവിലെ സാഹചര്യത്തിൽ മൂന്ന് ഓപ്ഷനുകളാണ് നല്കിയിട്ടുള്ളത്. കർശനമായ പുതിയ പെർമിറ്റ് വ്യവസ്ഥകൾക്ക് വിധേയമായി തുടരുക, പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവയ്ക്കുക അല്ലെങ്കിൽ റദ്ദാക്കി പൂർണ്ണ റീഫണ്ട് സ്വീകരിക്കുക. എന്നിവയാണവ.
പുതിയ നിയന്ത്രണങ്ങൾ കർശനമായിരുന്നു. ഉടമയായ ഡയാൻ ബറോസിന് മാത്രമേ ചടങ്ങുകൾ നടത്താൻ കഴിയൂ, അതിഥികളുടെ എണ്ണം 60 ആയി പരിമിതപ്പെടുത്തി, രണ്ട് വെണ്ടർമാരെ മാത്രമേ സൈറ്റിൽ അനുവദിച്ചിട്ടുള്ളൂ.
ഡിജെ, ഫോട്ടോ ബൂത്ത്, ലൈവ് മ്യൂസിക്, വിവാഹ പ്ലാനർമാർ, ഇവന്റ് വാടക വിതരണക്കാർ, സമാന സേവനങ്ങൾ എന്നിവയെല്ലാം വെണ്ടർമാരായി തരംതിരിച്ചിട്ടുണ്ട്. എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാൻ നവംബർ 10 തിങ്കളാഴ്ച ബിസിനസ്സ് അവസാനിക്കുന്നതുവരെ ദമ്പതികൾക്ക് സമയം നൽകിയിരുന്നു.
ഉടമകൾ കൗൺസിലിന്റെ കർശന നിബന്ധനകൾ തന്നെ ബിസിനസ് അടച്ചുപൂട്ടാൻ വഴിതെളിച്ചതായി പറഞ്ഞു. ലിക്വിഡേറ്റർമാർ ഇപ്പോൾ ആസ്തി വിൽപ്പനയിലൂടെ റീഫണ്ടുകൾ കൈകാര്യം ചെയ്യും. കൗൺസിലിൽ നിന്ന് ഒരു ഇളവ് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു.