ടാസ്മാനിയയിലെ ചില പ്രദേശങ്ങളിൽ ഇന്ന് 600 മീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ പ്രദേശവാസികളും യാത്രക്കാരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനാൽ വെസ്റ്റേൺ, സെൻട്രൽ പ്ലാട്ടോ ജില്ലകളിൽ അപകടകരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ വ്യക്തമാക്കി.
ചൊവ്വാഴ്ചും ബുധനാഴ്ചയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാറ്റ് പ്രതീക്ഷിക്കുന്നു.
ഇന്നലെ സംസ്ഥാനത്തുടനീളം പടിഞ്ഞാറ് നിന്ന് മഴ പെയ്തു, ചില തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് ഇടിമിന്നലോടെയായിരുന്നു മഴ.
ഇന്നും പല ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നു, കിഴക്കൻ ഭാഗത്ത് ഒറ്റപ്പെട്ട മഴയാണെങ്കില്‍ , രാവിലെയും ഉച്ചകഴിഞ്ഞും തെക്ക് ഭാഗത്ത് 600 മീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. പടിഞ്ഞാഫ് ഭാഗത്ത് ഇടയ്ക്കിടെ മഴ പെയ്യും. വടക്കുകിഴക്ക് ഭാഗത്ത് ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ട്, പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ ചെറിയ ആലിപ്പഴം വീഴാം.