‘സൗജന്യ’ വിദ്യാഭ്യാസമെന്ന് അറിയപ്പെടുന്ന ടാസ്‍മാനിയൻ സർക്കാർ സ്കൂളുകളിൽ ഒരു കുട്ടിയെ 13 വർഷം പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് 73,000 ഡോളറിൽ കൂടുതൽ ചെലവഴിക്കേണ്ടതായി വരുമെന്ന് പുതിയ പഠനം പറയുന്നു. എന്നിരുന്നാലും, ഈ ചെലവ് ഓസ്‌ട്രേലിയയിൽ ഏറ്റവും കുറഞ്ഞതാണെന്നും, ദേശീയ നഗര ശരാശരിയേക്കാൾ 40,000 ഡോളർ കുറവാണെന്നും Futurity Cost of Education Index 2026 റിപ്പോർട്ട് പറയുന്നു.
പഠനത്തിൽ പറയുന്നതനുസരിച്ച്, സർക്കാർ സ്കൂളുകളിൽ പ്രധാന ചെലവ് ക്ലാസ്‌റൂം ഫീസ് അല്ല, യുണിഫോം, ക്യാമ്പുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഗതാഗതം, സ്കൂൾ സമയത്തിനുമുൻപും ശേഷവും നടക്കുന്ന പരിചരണ ചെലവുകളുമാണ്.
2033 ൽ ഏഴാം ക്ലാസ് ആരംഭിക്കുന്ന ടാസ്മാനിയൻ വിദ്യാർത്ഥികൾക്ക്, പ്രാദേശിക മേഖലകളിൽ പ്രതീക്ഷിക്കുന്ന വാർഷിക ചെലവുകളിൽ
എക്‌ട്രാ കരിക്കുലർ പ്രവർത്തനങ്ങൾ: $2,426
ബിഫോർ–ആഫ്റ്റർ സ്കൂൾ കെയർ: $821
സ്കൂൾ ഫീസ് & സംഭാവനകൾ: $746
ഇലക്ട്രോണിക് ഉപകരണങ്ങൾ: $389
യുണിഫോം, സ്റ്റേഷനറി ഉൾപ്പെടെ ആവശ്യ സാധനങ്ങൾ: $611 എന്നിവ ഉൾപ്പെടുന്നു.
സർക്കാർ സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തലിക്, സ്വതന്ത്ര സ്കൂളുകളും ടാസ്‍മാനിയയിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ ചെലവിലാണെന്ന് പഠനം കണ്ടെത്തി.
കാത്തലിക് വിദ്യാഭ്യാസത്തിന്റെ ആകെ ചെലവ് $196,121, എന്നാൽ ദേശീയ ശരാശരി $247,174.
സ്വതന്ത്ര സ്കൂളുകളുടെ ചെലവ് $220,326, അത് ദേശീയ നഗര ശരാശരിയേക്കാൾ $149,000 കുറവാണ്.
സ്കൂളിംഗ് ചെലവുകൾ പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയായി ഉയരുകയാണെന്നും, 2025-ൽ ഇത് 5-6% എന്ന് റിപ്പോർട്ട് ചെയ്യുന്നു.
പഠനത്തിൽ പങ്കെടുത്ത മാതാപിതാക്കളുടെ കണ്ടെത്തലുകൾ:
45% പേര് ചെലവുകൾ കാരണം കുറച്ച് കുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത്
33% പേര് സ്കൂൾ ചെലവുകൾക്കായി ക്രെഡിറ്റ് കാർഡ് ആശ്രയിക്കുന്നു
37% പേർ വിദ്യാഭ്യാസ ചെലവുകൾ കൈകാര്യം ചെയ്യാൻ കുറഞ്ഞ വിലയുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നു
വിക്ടോറിയയും ക്വീൻസ്‌ലാൻഡും ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ സംസ്ഥാനങ്ങളായി ഉയർന്നുവന്നിട്ടുണ്ട്, അതേസമയം ടാസ്മാനിയയും നോർത്തേൺ ടെറിട്ടറിയും ഏറ്റവും താങ്ങാനാവുന്നവയായി തുടരുന്നു.
വിദ്യാഭ്യാസത്തിൽ ചെലവ് കൂടുന്നുവെങ്കിലും, മാതാപിതാക്കളുടെ 90% പേർ അത് കുട്ടികളുടെ ഭാവിക്കായി “വളരെ പ്രധാനമോ അത്യന്തം പ്രധാനമോ” ആണെന്ന് വിശ്വസിക്കുന്നു. Futurity Investment Group പഠനം സാമ്പത്തിക പ്ലാനിംഗ് നേരത്തേ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.