ഹൊബാര്‌ട്ട് ഫ്രണ്ട്സ് സ്കൂൾ ABC News
Tasmania

പ്ലേ സാൻഡിലെ ആസ്ബസ്റ്റോസ്; അടയ്ക്കുന്ന സ്കൂളുകളിൽ ഹൊബാട്ടാർട്ടിലെ ദി ഫ്രണ്ട്സ് സ്കൂളും

സുരക്ഷാ പരിശോധനകൾക്കായി ഫ്രണ്ട്സ് സ്കൂൾ അവരുടെ പ്രൈമറി, മിഡിൽ സ്കൂൾ എന്നിവ ചൊവ്വാഴ്ച അടച്ചിടുമെന്ന് അറിയിച്ചു.

Elizabath Joseph

ഓസ്ട്രേലിയയിൽ നിറമുള്ള പ്ലേ സാൻഡ് സാംപിളുകളിൽ നിന്ന് ആസ്ബസ്റ്റോസ് അംശം കണ്ടെത്തിതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ചിടുന്ന സ്കൂളുകളുടെ പട്ടികയിലേക്ക് ഹൊബാട്ടാർട്ടിലെ ദി ഫ്രണ്ട്സ് സ്കൂളും. മുൻകരുതൽ, വൃത്തിയാക്കൽ, അവലോകനം, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കായി ഫ്രണ്ട്സ് സ്കൂൾ അവരുടെ പ്രൈമറി, മിഡിൽ സ്കൂൾ എന്നിവ ചൊവ്വാഴ്ച അടച്ചിടുമെന്ന് അറിയിച്ചു.

മാതാപിതാക്കൾക്ക് അയച്ച ഇമെയിലിൽ, നിലവിലെ ദേശീയ മാർഗ്ഗനിർദ്ദേശം ആരോഗ്യ അപകടസാധ്യത കുറവാണെന്ന് കണക്കാക്കുന്നു എന്നും "ശ്വസിക്കാൻ കഴിയുന്ന ആസ്ബറ്റോസ് നാരുകൾ പരിശോധിച്ച സാമ്പിളുകളിൽ കണ്ടെത്തിയിട്ടില്ല എന്നും പ്രിൻസിപ്പൽ എസ്തർ ഹിൽ കുടുംബങ്ങൾക്ക് ഉറപ്പ് നൽകി. FEL, പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടുംവീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നു, കൂടുതൽ വിവരങ്ങൾ രാവിലെ അയയ്ക്കും," ഹിൽ പറഞ്ഞു.

ബ്രിഡ്ജ് വാട്ടറിലെ നോർത്തേൺ ക്രിസ്ത്യൻ സ്കൂൾ കാമ്പസിൽ തിരിച്ചുവിളിക്കപ്പെട്ട മണൽ ഉൽ‌പന്നങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.

കാത്തലിക് എഡ്യൂക്കേഷൻ ടാസ്മാനിയയും ഇതേ പാത പിന്തുടർന്നു, അതിന്റെ ആറ് സ്കൂളുകൾ പൂർണ്ണമായി അടച്ചുപൂട്ടുകയും സംസ്ഥാനത്തുടനീളമുള്ള മറ്റ് മൂന്ന് സ്കൂളുകൾ ഭാഗികമായി അടച്ചുപൂട്ടുകയും ചെയ്തു. 2020–2025 കാലയളവിൽ വിറ്റ ചില കുട്ടികളുടെ കളറഡ് സാൻഡ് ഉൽപ്പന്നങ്ങളിൽ പ്രകൃതിദത്ത അസ്ബസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ റികോൾഡ് പ്രഖ്യാപിച്ചതോടെയാണ് ഈ പ്രതിസന്ധി ഉയർന്നത്.

പ്രധാന റീട്ടെയിൽ സ്റ്റോറുകളായ കെമാർട്ട്, ടാർഗെറ്റ്, ഓഫീസ്‌വർക്സ് എന്നിവയടക്കം 80-ലധികം റീട്ടെയിലർമാർ ഇതിനകം ബാധിത ഉൽപ്പന്നങ്ങൾ വിറ്റിരുന്നു.

SCROLL FOR NEXT