ടാസ്മാനിയയിൽ അന്തർസംസ്ഥാന മരുന്ന് കുറിപ്പുകൾക്ക് അനുമതി freestocks/ Unsplash
Tasmania

ഫാർമസി നിയമത്തിൽ ഭേദഗതി; ടാസ്മാനിയയിൽ അന്തർസംസ്ഥാന മരുന്ന് കുറിപ്പുകൾക്ക് അനുമതി:

ഈ നിയമം അടുത്ത വർഷം തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Elizabath Joseph

ഹൊബാർട്ട്: ഓസ്‌ട്രേലിയയിലെ മെയിൻലാൻഡിലെ ഡോക്ടർമാർ നൽകിയ മരുന്ന് കുറിപ്പുകൾ (prescriptions) ഇനി ടാസ്മാനിയയിലെ പ്രാദേശിക ഫാർമസികളിൽ നിന്ന് ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ പുതിയ നിയമഭേദഗതി സംസ്ഥാന നിയമസഭ പാസാക്കി. ഈ നിയമം അടുത്ത വർഷം തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ആഴ്ച സംസ്ഥാന പാർലമെന്റ് പാസാക്കിയ നിയമപ്രകാരം, അന്തർസംസ്ഥാന ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ടാസ്മാനിയയിലെ ഫാർമസിസ്റ്റുകൾ വിതരണം ചെയ്യാൻ അനുമതി നൽകുന്നു. ഇതോടെ ADHD മരുന്നുകൾ, മെഡിസിനൽ കാൻനാബിസ്, ഒപിയോയ്‌ഡുകൾ, ബെൻസോഡയസപീൻസ് എന്നീ ഷെഡ്യൂൾ 8 മരുന്നുകൾ ഉൾപ്പെടെ മെയിൻലൻഡിലെ ഡോക്ടർമാർ നൽകിയ കുറിപ്പുകൾ ഇനി ടാസ്മാനിയയിൽ നേരിട്ട് വാങ്ങാൻ സാധിക്കും.

“ടെലിഹെൽത്തിന്റെ വളർച്ചയോടെ, നിരവധി ടാസ്മാനിയക്കാർ ഇപ്പോൾ അന്തർസംസ്ഥാന മെഡിക്കൽ പരിചരണം ആക്‌സസ് ചെയ്യുന്നു, എന്നാൽ ഇതുവരെ, പ്രാദേശിക ഫാർമസിസ്റ്റുകൾക്ക് ചില കുറിപ്പടികൾ വിതരണം ചെയ്യുന്നതിൽ നിന്ന് നിയന്ത്രണമുണ്ടായിരുന്നു, ഈ മാറ്റങ്ങൾ ആ തടസ്സം ഇല്ലാതാക്കുന്നു,” ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ പറഞ്ഞു.

ടാസ്മാനിയയിലെത്തുന്ന അന്തർരാജ്യ സന്ദർശകർക്കും ശരിയായ കുറിപ്പ് ഉണ്ടെങ്കിൽ പ്രാദേശികമായി മരുന്ന് ലഭിക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഷെഡ്യൂൾ 8 മരുന്നുകൾ നിർദേശിക്കാൻ അന്തർരാജ്യ ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി തുടർന്നും ആവശ്യമായിരിക്കും. വോളന്ററി അസിസ്റ്റഡ് ഡൈയിംഗ് മരുന്നുകൾ, ഒപിയോയ്‌ഡ് ചികിത്സാമരുന്നുകൾ, ക്ലിനിക്കൽ ട്രയൽ മരുന്നുകൾ എന്നിവ ഈ നിയമഭേദഗതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

SCROLL FOR NEXT