ടാസ്മാനിയൻ ചെറി Pulse
Tasmania

ഹോങ്കോങ് വിപണിയിൽ തിളങ്ങാൻ ടാസ്മാനിയൻ ചെറീസ്; 2026 സീസൺ ആഘോഷത്തോടെ തുടക്കം

കഴിഞ്ഞ വർഷം ടാസ്മാനിയയുടെ മൊത്തം ചെറീ കയറ്റുമതിയിലെ 22% ഹോങ്കോങ്ങിലേക്കായിരുന്നു. ഉയർന്ന നിലവാരമാണ് ടാസ്മാനിയൻ ചെറിയുടെ പ്രത്യേകത.

Elizabath Joseph

ടാസ്മാനിയൻ പ്രീമിയം ചെറീസിന്റെ 2026 എക്‌സ്‌പോർട്ട് സീസൺ ഹോങ്കോങ്ങിൽ പ്രത്യേക പ്രമോഷൻ ഇവന്റോടെ ആരംഭിച്ചു. ഉയർന്ന നിലവാരമുള്ള ഫലങ്ങൾ രുചിക്കാനും ഉത്പാദന പ്രവചനങ്ങൾ അറിയാനും ക്ഷണിതാക്കൾക്ക് അവസരം നൽകി.

ഹോങ്കോങ് ടാസ്മാനിയൻ ചെറീസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്.

കഴിഞ്ഞ വർഷം ടാസ്മാനിയയുടെ മൊത്തം ചെറീസ് കയറ്റുമതിയിലെ 22% ഹോങ്കോങ്ങിലേക്കായിരുന്നു. ഉയർന്ന നിലവാരമാണ് ടാസ്മാനിയൻ ചെറിയുടെ പ്രത്യേകത.

ഇറക്കുമതി ഫലങ്ങളുടെ ഉയർന്ന വാല്യം ഏഷ്യയിലെ വില പ്രതീക്ഷകളെ ബാധിച്ചിട്ടും, ടാസ്മാനിയൻ ചെറി ഇരുണ്ട നിറം, വലിയ വലുപ്പം, അതിമധുരം എന്നീ ഗുണങ്ങളാൽ ശ്രദ്ധ നേടുമെന്ന് വിശ്വസിക്കുന്നു.

കൈകൊണ്ട് പറിച്ചെടുത്ത ചെറീ 72 മണിക്കൂറിനുള്ളിൽ ഏഷ്യൻ വിപണിയിലെത്തും.

തണുത്ത വസന്തവും തുടക്കത്തിലെ വേനലും കാരണം ഈ സീസണിൽ ഉൽപാദനം കുറച്ച് വൈകിയെങ്കിലും, 2026 ലൂണാർ ന്യൂ ഇയർ വൈകി വരുന്നത് വിപണിക്ക് അനുകൂലമായി മാറുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT