പകർച്ചവ്യാധിയെത്തുടർന്ന് സംസ്ഥാനത്തെ ഗ്രേഹൗണ്ട് റേസിംഗ് പ്രവർത്തനങ്ങൾ മാർച്ച് 9 വരെ നിർത്തിവെച്ചു.  Greyhound Racing |Animals Australia
Tasmania

ടാസ്മേനിയയിൽ ഗ്രേഹൗണ്ട് റേസിംഗ് നിർത്തിവെച്ചു; കാരണം പകർച്ചവ്യാധി

ടാസ്മേനിയയിലെ ഗ്രേഹൗണ്ട് റേസിംഗ് വ്യവസായം 2029 ജൂൺ 30-ഓടെ പൂർണ്ണമായും നിർത്തലാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

Elizabath Joseph

ടാസ്മേനിയയിലുടനീളം ഗ്രേഹൗണ്ട് നായ്ക്കൾക്കിടയിൽ പടർന്നുപിടിക്കുന്ന 'കെനൽ കഫ്' (Kennel Cough) എന്ന ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധിയെത്തുടർന്ന് സംസ്ഥാനത്തെ ഗ്രേഹൗണ്ട് റേസിംഗ് പ്രവർത്തനങ്ങൾ മാർച്ച് 9 വരെ നിർത്തിവെച്ചു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച രോഗവ്യാപനം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് പരിശീലനങ്ങളും മത്സരങ്ങളും നിർത്തിവെക്കാൻ 'ടാസ്‌റേസിംഗ്' (Tasracing) തീരുമാനിച്ചത്.

നായ്ക്കൾക്കിടയിൽ രോഗം പടരുന്നത് തടയാനായി ഒരു കെനലിൽ നിന്നും മറ്റൊന്നിലേക്ക് നായ്ക്കളെ മാറ്റുന്നത് നിരോധിച്ചിട്ടുണ്ട്. നായ്ക്കൾക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അവയിൽ വൈറസ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, വളർത്തുനായ്ക്കളിലേക്ക് രോഗം പടരാതിരിക്കാൻ ഗ്രേഹൗണ്ടുകളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടാസ്മേനിയയിലെ ഗ്രേഹൗണ്ട് റേസിംഗ് വ്യവസായം 2029 ജൂൺ 30-ഓടെ പൂർണ്ണമായും നിർത്തലാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. മൃഗക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്നാണ് ഈ തീരുമാനം. നിലവിലെ പകർച്ചവ്യാധി പ്രതിസന്ധി ഈ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമപരിഷ്കാരങ്ങളും പ്രജനന നിരോധനവും (Breeding ban) സംബന്ധിച്ച അന്തിമ തീരുമാനം 2026 മാർച്ചിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

SCROLL FOR NEXT