മോബ്രേയിൽ തീപിടുത്തത്തിൽ ഭാഗികമായി നശിച്ച ഭവനം  Image / Pulse
Tasmania

മോബ്രേയിൽ രാത്രി ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തെ രക്ഷിച്ചത് സ്മോക് അലാറം

വീട് പുകയും തീയുംകൊണ്ട് നിറഞ്ഞ നിലയിലായിരുന്നു.

Elizabath Joseph

ടാസ്മാനിയയിലെ ലാൻസെസ്റ്റൺ നഗരം സമീപമുള്ള മോബ്രേയിലെ ക്ലാർക്ക് സ്ട്രീറ്റിലെ വീട്ടിൽ കഴിഞ്ഞ രാത്രി ഉണ്ടായ തീപിടിത്തത്തിൽ രക്ഷകനായത് സ്മോക് അലാറം. രാത്രി പതിനൊന്നരയോടെ അലാറം മുഴങ്ങിയത് കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്കോടി രക്ഷപെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് റോച്ചർലിയയും ലാൻസെസ്റ്റണും നിന്നുള്ള മൂന്ന് ടാസ്മാനിയ ഫയർ സർവീസ് സംഘങ്ങൾ സ്ഥലത്തെത്തി. വീട് പുകയും തീയുംകൊണ്ട് നിറഞ്ഞ നിലയിലായിരുന്നു.

മുൻകരുതലിന്റെ ഭാഗമായി സമീപവാസികളെ പൊലീസ്-ഫയർഫോഴ്‌സ് ചേർന്ന് ഒഴിപ്പിക്കുകയും പരിസര പ്രദേശങ്ങളിൽ പുക മുന്നറിയിപ്പ് നൽകുകയും ചെയ്തു. തീപിടുത്തത്തിൽ വസ്തുവിന് കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീപിടുത്തം ആകസ്മികമാണെന്ന് അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയെങ്കിലും അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT