തിമിംഗലം Laura College/ Unsplash
Tasmania

ടാസ്മാനിയയുടെ കിഴക്കൻ തീരത്തുള്ള ബീച്ചുകളിൽ മൂന്ന് സ്രാവുകളെ കണ്ടു, മുന്നറിയിപ്പ്

ഈ സംരക്ഷിത മേഖലയിലുള്ളപ്പോൾ സ്രാവുകൾ, സ്കേറ്റുകൾ, റേകൾ എന്നിവയെ വേട്ടയാടുന്നതും പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Elizabath Joseph

ടാസ്മാനിയയുടെ കിഴക്കൻ തീരത്തുള്ള ഫ്രെൻഡ്ലി ബീച്ചസിൽ മൂന്ന് സ്രാവുകൾ കണ്ടതിനെ തുടർന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ക്യാമ്പ്‌ഗ്രൗണ്ടിന് സമീപമുള്ള ബീച്ചിന്റെ തെക്കൻ ഭാഗത്ത് സ്രാവുകൾ കണ്ടതായി ടാസ്മാനിയ പൊലീസ് കമ്മ്യൂണിറ്റി അലർട്ട് പുറത്തിറക്കി. ഇവയുടെ ഇനം വ്യക്തമല്ല.

പുതുവത്സര അവധിക്കാലത്ത് കോൾസ് ബേയും ബ്രൂനി ദ്വീപും സംബന്ധിച്ച് നൽകിയ പ്രത്യേക മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് പുതിയ കണ്ടെത്തൽ.

ഫ്രെൻഡ്ലി ബീച്ചസ് സ്ഥിതിചെയ്യുന്നത് സ്കൂൾ സ്രാവുകൾക്കും ഗമ്മി സ്രാവുകൾക്കും പ്രധാന പ്രജനന കേന്ദ്രങ്ങളായ കോൾസ് ബേയും ഗ്രേറ്റ് ഓയ്സ്റ്റർ ബേയുമുള്‍പ്പെടെ സ്രാവുകൾക്കായുള്ള ഒന്നിലധികം സംരക്ഷിത മേഖലകൾക്ക് സമീപമാണ് .

ഈ സംരക്ഷിത മേഖലയിലുള്ളപ്പോൾ സ്രാവുകൾ, സ്കേറ്റുകൾ, റേകൾ എന്നിവയെ വേട്ടയാടുന്നതും പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കടലിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും പുതിയ സ്രാവ് ദൃശ്യമാകുന്നത് കണ്ടാൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

SCROLL FOR NEXT