നോർത്തേൺ ടെറിട്ടറി കാലാവസ്ഥ Immo Wegmann/ Unsplash
Tasmania

അടുത്ത 40 വർഷത്തിനുള്ളിൽ നോർത്തേൺ ടെറിട്ടറി വാസയോഗ്യമല്ലാതാകും: മുന്നറിയിപ്പ്

അമിതമായ ചൂട് വീട്, ഗതാഗതം, ജലസേചനം, ഊർജ്ജ വിതരണം എന്നിവയെ ദോഷകരമായി ബാധിക്കും

Elizabath Joseph

വർദ്ധിച്ചുവരുന്ന കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും കാരണം അടുത്ത 40 വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി (NT) മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമായി മാറുമെന്ന് ക്ലൈമറ്റ് ജസ്റ്റിസ് അലയൻസ് മുന്നറിയിപ്പ് നൽകി. പരിസ്ഥിതി, ആരോഗ്യം, സാമൂഹിക സേവന മേഖലകളിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണിത്.

അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2070-ഓടെ ഇവിടം, പ്രത്യേകിച്ച് ടോപ്പ് എൻഡ് (Top End) മേഖല ജനവാസമില്ലാത്ത പ്രദേശമായി മാറുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. നെഡ് ബൈബിൾ പറഞ്ഞു. ഫെഡറൽ ഗവൺമെന്റിന്റെ നാഷണൽ ക്ലൈമറ്റ് റിസ്ക് അസസ്‌മെന്റ് (NCRA) റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമിതമായ ചൂട് വീട്, ഗതാഗതം, ജലസേചനം, ഊർജ്ജ വിതരണം എന്നിവയെ ദോഷകരമായി ബാധിക്കും. ദരിദ്രരും മോശം വീടുകളിൽ താമസിക്കുന്നവരുമായ ആളുകളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നു. വൈദ്യുതി വിച്ഛേദിക്കുന്നത് ഒഴിവാക്കുക, വീടുകൾക്ക് ഊർജ്ജക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ നടപ്പിലാക്കണമെന്ന് സഖ്യം സർക്കാരിനോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT