ഹൊബാർട്ട്: ടാസ്മാനിയയുടെ വടക്കു പടിഞ്ഞാറൻ ഭാഗമായ സൗത്ത് റിയാനയിൽ കേട്ട ദുരൂഹ നിലവിളികളെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചു. ബ്ലൈത്ത് നദിക്ക് സമീപമുള്ള കാടുകൾ ഉൾപ്പെടെയുള്ള പ്രദേശം വെസ്റ്റ്പാക് റെസ്ക്യൂ ഹെലികോപ്റ്റർ, ഡ്രോണുകൾ, ഭൂമിയിലെ രക്ഷാ സംഘങ്ങൾ എന്നിവ ചേർന്ന് തിരഞ്ഞെങ്കിലും, ആരെയും കണ്ടെത്താനായില്ലെന്ന് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച രാത്രി ഏകദേശം 8:15ഓടെ റിയാനയിലെ വൈലീസ് റോഡിന് പിന്നിൽ നിന്നു ഒരു പുരുഷ ശബ്ദം പോലെ തോന്നുന്ന നിലവിളികൾ കേട്ടതായി ഒരു പ്രാദേശിക താമസക്കാരൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. “പോലീസ് ഉടൻ സ്ഥലത്തെത്തി നിലവിളികൾ കേട്ടെങ്കിലും, അതിന്റെ ഉറവിടവുമായി ബന്ധപ്പെടാനും ആരെയും കണ്ടെത്താനും സാധിച്ചില്ല,” എന്ന് ടാസ്മാനിയ പൊലീസ് വക്താവ് പറഞ്ഞു.
പ്രതികൂലമായ അവസ്ഥയും വെളിച്ചക്കുറവും കാരണം തിരച്ചിൽ ഞായറാഴ്ച പുലർച്ചെ 3 മണിയോടെ നിർത്തിവച്ചുവെങ്കിലും രാവിലയോടെ ഞായറാഴ്ച രാവിലെ, സ്റ്റേറ്റ് എമർജൻസി സർവീസ് സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടെ തസ്മാനിയ പൊലീസ് തെരച്ചിൽ-രക്ഷാ വിഭാഗം സമഗ്രമായ തെരച്ചിൽ പുനരാരംഭിച്ചു. എന്നാൽ ശബ്ദത്തിന്റെ ഉറവിടത്തെക്കുറിച്ചോ ആളെയോ ഏതെങ്കിലും തെളിവുകളോ കണ്ടെത്താനായില്ല.