അപകട സ്ഥലത്തേക്ക് വൈകുന്നേരം 4 മണിയോടെ പോലീസ് എത്തി. (Image / Pulse)
Tasmania

ബാസ് ഹൈവേയിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

അപകട കാരണമെന്താണെന്ന് വ്യക്തമല്ല.

Safvana Jouhar

എലിസബത്ത് ടൗണിലെ ബാസ് ഹൈവേയിൽ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഡഡ്‌ലീസ് റോഡിന് സമീപം ഉണ്ടായ അപകട സ്ഥലത്തേക്ക് വൈകുന്നേരം 4 മണിയോടെ പോലീസ് എത്തി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ഡെവോൺപോർട്ടിലേക്കുള്ള ഗതാഗതം ഗാനോൺസ് ഹിൽ റോഡിലൂടെ റെയിൽട്ടൺ റോഡിലൂടെ ലാട്രോബിലേക്ക് തിരിച്ചുവിടുന്നത്.

വലിയ ട്രക്കുകൾ സംഭവസ്ഥലത്ത് പിടിച്ച് വെച്ചിരിക്കയാണ്. ഹൈവേ സുരക്ഷിതമായി വീണ്ടും തുറക്കുന്നതുവരെ ​ഗതാ​ഗതത്തിന് നിയന്ത്രണമുണ്ട്. അതേസമയം മോട്ടോർ സൈക്കിൾ യാത്രക്കാരന്റെ പരിക്കുകളുടെ വ്യാപ്തി വിശദീകരിച്ചിട്ടില്ല, എന്നിരുന്നാലും അവ ഗുരുതരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

SCROLL FOR NEXT