മിഡ്‌ലാൻഡ് ഹൈവേയിൽ മാനസികാരോഗ്യ അവബോധത്തിന്റെ പ്രതീകമായി നിലനിന്നിരുന്ന ഒരു നീല മരം സുരക്ഷിതമല്ലാത്തതിനാൽ മുറിച്ചുമാറ്റി. പെർത്തിനും ലോങ്‌ഫോർഡിനും ഇടയിലുള്ള കേടുപാടുകൾ സംഭവിച്ച മരം സുരക്ഷാ അപകടമുണ്ടാക്കുമെന്ന് ടാസ്മാനിയ ഫയർ സർവീസ് അറിയിച്ചതായി നോർത്തേൺ മിഡ്‌ലാൻഡ്‌സ് കൗൺസിൽ സ്ഥിരീകരിച്ചു. “പെർത്തിലെ ഐക്കോണിക് നീല മരത്തോട് നമ്മൾ വിട പറയണം,” കൗൺസിൽ പറഞ്ഞു. “ഒരു തീപിടുത്തത്തിൽ മരം നശിച്ചതിനുശേഷം, അത് സുരക്ഷിതമല്ലെന്ന് ഫയർ സർവീസിന്റെ നിർദേശ പ്രകാരം അത് വെട്ടിമാറ്റാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം കൗൺസിലിന് പാലിക്കേണ്ടിവന്നു.”- എന്ന് കൗൺസിൽ വ്യക്തമാക്കി.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് തുടക്കമിടാനും മാനസിക രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ബ്ലൂ ട്രീ പ്രോജക്റ്റിന്റെ ഭാഗമായി 2021 മെയ് മാസത്തിൽ ഉണങ്ങിയ മരത്തിന് തിളക്കമുള്ള നീല നിറം നൽകി. ടാസ്മാനിയയിൽ ഈ പ്രോജക്ടിൽ വരുന്ന മൂന്നാമത്തെ വൃക്ഷമാണിത്. പ്രാദേശിക കൗൺസിലർ ആൻഡ്രൂ കാൽവർട്ട് ആദ്യം ഈ ആശയം നിർദ്ദേശിച്ചതിന് പിന്നാലെയാണ് പദ്ധതി നിലവിൽ വന്നത്.