ഹൊബാർട്ട്: ഹൊബാർട്ടിൽ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഇനി പുതിയ ഒരിടം കൂടി പട്ടികയില‍് ഉൾപ്പെടുത്താം. ഹോബാർട്ടിലെ കുനാനി/മൗണ്ട് വെല്ലിങ്ടൺ പ്രദേശത്തെ 2 കിലോമീറ്റർ നീളമുള്ള പുതുക്കിയ ട്രെയിൽ സന്ദർശകർക്ക് സൗകര്യപ്രദമായ രീതിയിൽ പുനർനിർമ്മിച്ചു. 8 ലക്ഷം ഡോളർ ചെലവഴിച്ച് കുത്തനെയും അപകടകരവുമായ പ്രദേശങ്ങൾ പുനർനിർമ്മിച്ചതിനുശേഷമാണ് പുതിയ പാത തുറന്നിരിക്കുന്നത്.
ഏകദേശം പത്ത് മാസം സമയമെടുത്താണ് ഈ പാത പുനർനിർമ്മിച്ചിരിക്കുന്നത്. . മുമ്പ് പർവതത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെത്താൻ കഠിനമായ ട്രെയിലുകളും കുത്തനെയുള്ള പാറപ്പടികളും കടക്കേണ്ടി വരുമായിരുന്നു. ഇപ്പോഴിത് എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാതയായി മാറി. പുതിയ ഭാഗം വീതിയേറിയതും, കയറ്റം കുറഞ്ഞതുമായതിനാൽസ വീൽചെയർ, സൈക്കിൾ, പ്രാം എന്നിവക്ക് അനുയോജ്യമാണ്.