ഹോബർട്ട് സ്റ്റേഡിയം Supplied: MPDC
Tasmania

ഹോബർട്ട് സ്റ്റേഡിയം വൈകും; ടാസ്മാനിയ ഡെവിൾസിന്റെ ആദ്യ എഎഫ്എൽ മത്സരങ്ങൾ 2031 മുതൽ മാത്രം

ടാസ്മാനിയൻ സർക്കാരും എഎഫ്എല്ലും തമ്മിലുള്ള കരാർ പ്രകാരം 2031-ഓടെ സ്റ്റേഡിയം പൂർത്തിയാക്കേണ്ടതുണ്ട്.

Elizabath Joseph

ടാസ്മാനിയയുടെ പുതിയ എഎഫ്എൽ ടീമായ 'ടാസ്മാനിയ ഡെവിൾസ്' ലീഗിൽ അരങ്ങേറ്റം കുറിച്ചാലും സ്വന്തം മൈതാനത്ത് കളിക്കാൻ 2031 വരെ കാത്തിരിക്കേണ്ടി വരും. 1.13 ബില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന മക്വാറി പോയിന്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം 2030 അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് മക്വാറി പോയിന്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ സിഇഒ ആനി ബീച്ച് അറിയിച്ചു. ടാസ്മാനിയൻ സർക്കാരും എഎഫ്എല്ലും തമ്മിലുള്ള കരാർ പ്രകാരം 2031-ഓടെ സ്റ്റേഡിയം പൂർത്തിയാക്കേണ്ടതുണ്ട്.

സ്റ്റേഡിയത്തിന്റെ പ്രത്യേകതയായ സുതാര്യമായ മേൽക്കൂരയുടെ (Translucent roof) പരീക്ഷണങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇൻഡോർ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വരെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. എന്നാൽ മേൽക്കൂരയിലെ മാറ്റങ്ങൾ കാരണം സ്റ്റേഡിയത്തിനുള്ളിൽ ഇരിക്കുന്നവർക്ക് പുറത്തെ മൗണ്ട് വെല്ലിംഗ്ടൺ ദൃശ്യങ്ങൾ പഴയതുപോലെ വ്യക്തമായി കാണാൻ സാധിക്കില്ല. സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരനെ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും. 2027 പകുതിയോടെ മാത്രമേ സ്റ്റേഡിയം ഘടനയുടെ നിർമ്മാണം ആരംഭിക്കൂ.

SCROLL FOR NEXT