പക്ഷപ്പനി 
Tasmania

ടാസ്മാനിയയിലും എച്ച്5 ബേർഡ് ഫ്ലൂ സ്ഥിരീകരിച്ചു; റോക്കി കേപ്പിൽ ചത്ത പക്ഷിയിൽ രോഗബാധ കണ്ടെത്തി

പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിലെ ജീവനക്കാർ നടത്തിയ പതിവ് തീരദേശ പരിശോധനയ്ക്കിടയിലാണ് ചത്ത പക്ഷിയെ കണ്ടെത്തിയത്.

Elizabath Joseph

ഹോബാർട്ട്: ഓസ്‌ട്രേലിയൻ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയിൽ ആദ്യമായി എച്ച്5 വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനി (H5 Bird Flu) സ്ഥിരീകരിച്ചു. ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള റോക്കി കേപ്പിലെ ബർഗസ് കോവിൽ ചത്ത നിലയിൽ കണ്ടെത്തിയ ബ്രൗൺ സ്കുവഇനത്തിൽപ്പെട്ട കടൽപ്പക്ഷിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിലെ ജീവനക്കാർ നടത്തിയ പതിവ് തീരദേശ പരിശോധനയ്ക്കിടയിലാണ് ചത്ത പക്ഷിയെ കണ്ടെത്തിയത്.

നിലവിൽ സംസ്ഥാനത്ത് എച്ച്5 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ കേന്ദ്രങ്ങളിലേക്ക് രോഗം പടർന്നിട്ടില്ലെന്നും പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാഥമിക വ്യവസായ മന്ത്രി ഗാവിൻ പിയേഴ്സ് അറിയിച്ചു. എന്നാൽ ആഗോളതലത്തിൽ വന്യജീവികൾക്കും പക്ഷികൾക്കും വൻ ഭീഷണിയായ എച്ച്5 ബേർഡ് ഫ്ലൂ ടാസ്മാനിയയിൽ എത്തിയത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ടാസ്മാനിയൻ ഡെവിൾ, ഈസ്റ്റേൺ ക്വോൾ, ഒാറഞ്ച് ബെല്ലീഡ് തത്തകൾ തുടങ്ങിയ അപൂർവ്വ ജീവിവർഗ്ഗങ്ങൾക്ക് രോഗം ഭീഷണിയായേക്കാമെന്ന് ഇൻവേസീവ് സ്പീഷീസ് കൗൺസിൽ മുന്നറിയിപ്പ് നൽകി. ചത്തതോ രോഗബാധിതരായതോ ആയ പക്ഷികളെ കണ്ടാൽ ഉടനടി എമർജൻസി ആനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ അറിയിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

SCROLL FOR NEXT