(Image / Pulse)
Tasmania

ഹോബാർട്ടിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; സംഭവത്തിൽ ദുരൂഹത

രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. മെത്തകളുടെ കൂട്ടത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്.

Safvana Jouhar

ഹോബാർട്ടിന്റെ വടക്കൻ പ്രാന്തപ്രദേശമായ ഗ്ലെനോർച്ചിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ജാക്സൺ സ്ട്രീറ്റിലെ ജാക്സൺ സ്ട്രീറ്റ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. മെത്തകളുടെ കൂട്ടത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹോബാർട്ടിന്റെ വടക്കൻ മേഖലകളിൽ നിന്ന് വലിയ തീജ്വാലകൾ കാണാമായിരുന്നു. പ്രദേശത്ത് പുക മുന്നറിയിപ്പും പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് ടാസ്മാനിയ ഫയർ സർവീസ് അറിയിച്ചു. അതേസമയം, അത്യാവശ്യമില്ലാത്തവർ തീപിടിത്തമുണ്ടായ പ്രദേശത്തേക്ക് പോകരുതെന്നും നിർദേശിച്ചു. പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ സമീപപ്രദേശത്തുള്ളവർ വീടിനുള്ളിൽ തന്നെ തുടരുകയും ജനലുകളും വാതിലുകളും വെന്റുകളും അടച്ചിടുകയും വേണം. ഹീറ്റ് പമ്പുകളും എയർ കണ്ടീഷണറുകളും റീസർക്കുലേഷൻ മോഡിലാക്കുകയോ ഓഫ് ചെയ്യുകയോ ചെയ്യണമെന്നും ഫയർ സർവീസ് നിർദേശിച്ചു.

SCROLL FOR NEXT