Image Credit:GoFundMe
Australia

ജിം വർക്ക്ഔട്ടിനിടെ മസ്തിഷ്ക അന്യൂറിസം; 32-കാരി യുവതി സിഡ്‌നിയിൽ മരിച്ചു

തലച്ചോറിലെ രക്തധമനികളുടെ ഏതെങ്കിലും ഒരു ഭാഗം ബലൂൺ പോലെ വീർത്തു വരുന്ന അവസ്ഥയാണിത്. പലപ്പോഴും ഇത് യാതൊരു ലക്ഷണങ്ങളും കാണിക്കാതെ വർഷങ്ങളോളം തുടർന്നേക്കാം

Elizabath Joseph

സിഡ്‌നി: സിഡ്‌നിയിലെ അലംബി ഹൈറ്റ്സിൽ മാനേജ്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന കാളി ബ്ലണ്ടൽ (32) അന്തരിച്ചു. ഏപ്രിൽ പകുതിയോടെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കാളിക്ക് മസ്തിഷ്ക അന്യൂറിസം ബാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.

അഞ്ചു മാസം മുൻപാണ് കാളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

എന്താണ് മസ്തിഷ്ക അന്യൂറിസം (Brain Aneurysm)?

തലച്ചോറിലെ രക്തധമനികളുടെ ഏതെങ്കിലും ഒരു ഭാഗം ബലൂൺ പോലെ വീർത്തു വരുന്ന അവസ്ഥയാണിത്. പലപ്പോഴും ഇത് യാതൊരു ലക്ഷണങ്ങളും കാണിക്കാതെ വർഷങ്ങളോളം തുടർന്നേക്കാം. എന്നാൽ അമിതമായ ശാരീരിക അധ്വാനമോ രക്തസമ്മർദ്ദമോ ഉണ്ടാകുമ്പോൾ ഈ വീക്കം പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം (Subarachnoid Hemorrhage) ഉണ്ടാവുകയും ചെയ്യുന്നു. ഇത് ജീവന് തന്നെ ഭീഷണിയാകുന്ന സങ്കീർണ്ണമായ അവസ്ഥയാണ്. കഠിനമായ തലവേദന, കാഴ്ച മങ്ങൽ, കഴുത്തിന് പിടുത്തം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

SCROLL FOR NEXT