Supplied: Sydney Marathon
Australia

സിഡ്നി മാരത്തൺ മെഡലിൽ അബദ്ധം; ആസ്ട്രേലിയൻ സ്റ്റേഡിയത്തിന് പകരം ജർമ്മൻ ഫുട്ബോൾ സ്റ്റേഡിയം

ഹാർബർ ബ്രിഡ്ജ്, സിഡ്നി ടവർ ഐ തുടങ്ങിയ സിഡ്നി ലാൻഡ്‌മാർക്കുകൾക്കൊപ്പം ജർമ്മൻ സ്റ്റേഡിയം തെറ്റായി ഉൾപ്പെടുത്തിയത് ഇന്റർനെറ്റ് ഉപയോക്താക്കൾ പെട്ടെന്ന് തന്നെ തിരിച്ചറിയുകയായിരുന്നു.

Elizabath Joseph

സിഡ്‌നി: അടുത്ത വാരാന്ത്യത്തിൽ നടക്കുന്ന സിഡ്നി മാരത്തണിന്റെ ഫിനിഷർ മെഡൽ രൂപകൽപ്പനയിൽ സംഘാടകർക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിഡ്നിയിലെ പ്രശസ്തമായ അലയൻസ് സ്റ്റേഡിയത്തിന് (Allianz Stadium - Sydney Football Stadium) പകരം ജർമ്മനിയിലെ മ്യൂണിക്കിലുള്ള പ്രശസ്തമായ അലയൻസ് അരീന (Allianz Arena) ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ചിത്രമാണ് മെഡലിന്റെ പിൻഭാഗത്ത് അച്ചടിച്ചുവന്നത്. ഹാർബർ ബ്രിഡ്ജ്, സിഡ്നി ടവർ ഐ തുടങ്ങിയ സിഡ്നി ലാൻഡ്‌മാർക്കുകൾക്കൊപ്പം ജർമ്മൻ സ്റ്റേഡിയം തെറ്റായി ഉൾപ്പെടുത്തിയത് ഇന്റർനെറ്റ് ഉപയോക്താക്കൾ പെട്ടെന്ന് തന്നെ തിരിച്ചറിയുകയായിരുന്നു.

ഇതൊരു 'നിർഭാഗ്യകരമായ തെറ്റാണെന്ന്' (Unfortunate error) സമ്മതിച്ച സംഘാടകർ, എന്നാൽ മെഡലുകൾ മാറ്റിനൽകില്ലെന്നും ഈ മെഡൽ തന്നെയായിരിക്കും ഫിനിഷ് ചെയ്യുന്ന ഓട്ടക്കാർക്ക് സമ്മാനിക്കുകയെന്നും വ്യക്തമാക്കി. തെറ്റ് സംഭവിച്ചെങ്കിലും മെഡലിന് ഇതൊരു പ്രത്യേകതയാണെന്നാണ് അവരുടെ പക്ഷം. അതേസമയം, മെഡലിന്റെ മുൻഭാഗത്തെ തദ്ദേശീയ ചിത്രരചന നിർവഹിച്ച ഫസ്റ്റ് നേഷൻസ് ആർട്ടിസ്റ്റ് ആംബ്രോസ് കിലിയൻ (Ambrose Killian), പിൻഭാഗത്തെ തെറ്റായ ഡിസൈനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. ആഗസ്റ്റ് 30-ന് നടക്കുന്ന മാരത്തണിൽ ചരിത്രത്തിലാദ്യമായി 40,000-ത്തിലധികം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.

SCROLL FOR NEXT