സിഡ്നി മാരത്തോൺ} 2025 ABC News
Australia

സിഡ്നി മാരത്തൺ വൻ വിജയം, വേഗമേറിയ താരമായി ഹാലിമറിയം കിറോസ്

മുൻ അബോട്ട് വേൾഡ് മേജർ ചാമ്പ്യന്മാർ മുതൽ ഒളിമ്പിക് മെഡൽ ജേതാക്കൾ വരെ ജനപ്രിയ താരങ്ങൾ മാരത്തോണിന്റെ ഭാഗമായി.

Elizabath Joseph

സിഡ്നി: ഞായറാഴ്ച നടന്ന സിഡ്‌നി മാരത്തണിൽ 35,000 മത്സരാർത്ഥികൾ പങ്കെടുത്തു. ലണ്ടനിലെയും ന്യൂയോർക്കിലെയും പോലുള്ള ലാൻഡ്‌മാർക്ക് മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു പരമ്പരയുടെ ഭാഗമായതിനുശേഷം ഓട്ടക്കാരുടെ എണ്ണത്തിൽ റെക്കോർഡ്.

ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, ബെർലിൻ, ചിക്കാഗോ, ന്യൂയോർക്ക് എന്നിവ ഉൾപ്പെടുന്ന അബോട്ട് വേൾഡ് മാരത്തൺ മേജേഴ്‌സ് റണ്ണിംഗ് സീരീസിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയായിരുന്നു ഇത്. മുൻ അബോട്ട് വേൾഡ് മേജർ ചാമ്പ്യന്മാർ മുതൽ ഒളിമ്പിക് മെഡൽ ജേതാക്കൾ വരെ ജനപ്രിയ താരങ്ങൾ മാരത്തോണിന്റെ ഭാഗമായി.

42.2 കിലോമീറ്റർ (26.2 മൈൽ) ദൈർഘ്യമുള്ള ഈ മത്സരം സിഡ്നി ഹാർബർ ബ്രിഡ്ജ് കടന്ന്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, സെന്റനിയൽ പാർക്ക് എന്നിവിടങ്ങളിലൂടെ കടന്ന് പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന്റെ പടികളിൽ അവസാനിച്ചു.

എലൈറ്റ് മത്സര ഫലങ്ങൾ

പുരുഷ വിഭാഗം: എത്യോപ്യയിൽ നിന്നുള്ള ഹൈലമറിയം കിറോസ് കെബെഡേവ് 2:06:06 സമയത്തിൽ ഒന്നാമതെത്തി, ഓസ്ട്രേലിയയിലെ ഏറ്റവും വേഗതയേറിയ മാരത്തൺ സമയം രേഖപ്പെടുത്തി. രണ്ടാമത് എത്യോപ്യയുടെ അഡിസു ഗോബെന (2:06:16), മൂന്നാമത് ലെസോതോയുടെ ടെബെല്ലോ റമകോംഗോന (2:06:47).

വനിത വിഭാഗം: 2024 ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ നെതർലാൻഡ്സിന്റെ സിഫാൻ ഹസൻ 2:18:22 സമയത്തിൽ ഒന്നാമതെത്തി, ഓസ്ട്രേലിയയിലെ ഏറ്റവും വേഗതയേറിയ വനിത മാരത്തൺ സമയം കുറിച്ചു.

കെനിയയുടെ ബ്രിജിഡ് കോസ്‌ഗെയ് (2:18:56) രണ്ടാമതും എത്യോപ്യയുടെ വോർക്കനെഷ് എഡെസ (2:22:15) മൂന്നാമതും എത്തി.

വീൽചെയർ മത്സരം: പുരുഷ വിഭാഗത്തിൽ സ്വിറ്റ്സർലൻഡിന്റെ മാർസെൽ ഹഗ് (1:27:15), വനിത വിഭാഗത്തിൽ അമേരിക്കയുടെ സുസന്ന സ്കറോണി ഒന്നാമതെത്തി.

സമീപ വർഷങ്ങളിലായി വൻ ജനപ്രീതിയാണ് മരത്തോൺ നേടിയത്. 2022-ൽ ഏകദേശം 5,000 എൻട്രികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം 25,000 ആയി എൻട്രികൾ ഉയർന്നു. ഈ വർഷത്തെ റെക്കോർഡ് പങ്കാളിത്തം സംസ്ഥാനത്തിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 73 മില്യൺ ഓസ്ട്രേലിയൻ ഡോളർ (48 മില്യൺ യുഎസ് ഡോളർ) വിനോദസഞ്ചാര വരുമാനം നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2032-ഓടെ കായിക വിനോദസഞ്ചാര വിപണി 1.7 ട്രില്യൺ ഡോളറിലെത്തുമെന്നാണ് ലോക സാമ്പത്തിക ഫോറം റിപ്പോർട്ട്.

SCROLL FOR NEXT