Picture: Instagram/ thesandersmeanders
Australia

വീടും നാടും ഉപേക്ഷിച്ച് യാത്രയ്ക്കിറങ്ങിയ കുടുംബം ഇന്ധനവിലയിൽ പകച്ചു; മാർച്ചിൽ ചിലവ് ഇരട്ടിയായി

നേരത്തെ വണ്ടി നിറയെ ഡീസൽ അടിക്കാൻ പരമാവധി $380 ചിലവായിരുന്നിടത്ത് ഇപ്പോൾ $600-ന് മുകളിൽ നൽകേണ്ടി വരുന്നു

Elizabath Joseph

സിഡ്‌നി: വീടും ജോലിയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ മുക്കിലും മൂലയിലും കറങ്ങാൻ ഇറങ്ങിയ ഒരു സിഡ്‌നി കുടുംബത്തിന്റെ യാത്രാ ബജറ്റ് ഇന്ധന പ്രതിസന്ധിയിൽ ആകെ താളം തെറ്റിയിരിക്കുന്നു. 2025 മെയ് മാസത്തിൽ യാത്ര ആരംഭിച്ച കേറ്റി സാണ്ടേഴ്സും ഭർത്താവ് പീറ്ററും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ പതിനൊന്ന് മാസമായി റോഡിലാണ്. എന്നാൽ അടുത്തിടെ ഉണ്ടായ ഇന്ധനവില വർദ്ധനവ് ഇവരുടെ പ്ലാനുകളെ ആകെ മാറ്റിവരച്ചിരിക്കുകയാണ്.

നള്ളർബോർ (Nullarbor) മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ലിറ്ററിന് $3.35 എന്ന റെക്കോർഡ് വിലയിലാണ് ഇവർ ഡീസൽ അടിച്ചത്. ഫെബ്രുവരി മാസത്തിൽ ഇന്ധനത്തിനായി $695 ചിലവാക്കിയ ഈ കുടുംബത്തിന് മാർച്ചിൽ അത് $1,330 ആയി ഉയർന്നു. വെറും ഒരു മാസത്തിനിടെ ഇന്ധന ചിലവ് ഏകദേശം ഇരട്ടിയായി വർദ്ധിച്ചു എന്ന് കേറ്റി പറയുന്നു.

നേരത്തെ വണ്ടി നിറയെ ഡീസൽ അടിക്കാൻ പരമാവധി $380 ചിലവായിരുന്നിടത്ത് ഇപ്പോൾ *$600-ന്* മുകളിൽ നൽകേണ്ടി വരുന്നു. നള്ളർബോർ പോലെയുള്ള ദൈർഘ്യമേറിയ യാത്രകൾക്ക് കൂടുതൽ ഇന്ധനം ആവശ്യമാണെങ്കിലും നിലവിലെ ആഗോള പ്രതിസന്ധി തങ്ങളെപ്പോലെ നിരന്തരം യാത്ര ചെയ്യുന്നവരെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണെന്ന് ഈ കുടുംബം ന്യൂസ് ഡോട്ട് കോം ഡോട്ട് എയുവിനോട് (news.com.au) വ്യക്തമാക്കി.

SCROLL FOR NEXT