സിഡ്‌നി കിംഗ്സ്‌ഫോർഡ് സ്മിത്ത് എയർപോർട്ടിനെതിരെ സഞ്ചാരി Keith Chan/ Usplash
Australia

സിഡ്‌നി എയർപോർട്ട് ലോകത്തിലെ ഏറ്റവും വിചിത്രമായ വിമാനത്താവളം'; പ്രതിഷേധവുമായി സഞ്ചാരി

ചെക്ക് റിപ്പബ്ലിക് സ്വദേശി ക്രിസ്റ്റിൻ നോബിൾസാണ് രാത്രി ടെർമിനലുകൾ അടച്ചിടുന്ന സിഡ്‌നി എയർപോർട്ടിന്റെ നയത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അമർഷം രേഖപ്പെടുത്തിയത്.

Elizabath Joseph

സിഡ്‌നി: വരാനിരിക്കുന്ന പുലർച്ചെയുള്ള വിമാനത്തിനായി രാത്രി എയർപോർട്ടിൽ കാത്തിരിക്കാനെത്തി പുറത്തുനിൽക്കേണ്ടി വന്ന വിദേശ വനിത ഓസ്‌ട്രേലിയയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ സിഡ്‌നി കിംഗ്സ്‌ഫോർഡ് സ്മിത്ത് എയർപോർട്ടിനെതിരെ (Sydney Kingsford Smith Airport) രൂക്ഷവിമർശനവുമായി രംഗത്ത്. ബാലിയിൽ താമസിക്കുന്ന ചെക്ക് റിപ്പബ്ലിക് സ്വദേശി ക്രിസ്റ്റിൻ നോബിൾസാണ് രാത്രി ടെർമിനലുകൾ അടച്ചിടുന്ന സിഡ്‌നി എയർപോർട്ടിന്റെ നയത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അമർഷം രേഖപ്പെടുത്തിയത്.

രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെ വിമാന സർവീസുകൾക്കും ടെർമിനൽ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന കർശനമായ 'കർഫ്യൂ' (Airport Curfew) നിലനിൽക്കുന്നതാണ് അടച്ചിടലിന് കാരണം. അർദ്ധരാത്രിയിൽ ടെർമിനലിൽ നിന്ന് ജീവനക്കാർ മോശമായി പെരുമാറി പുറത്താക്കിയെന്നും, തണുപ്പിൽ മണിക്കൂറുകളോളം പുറത്തുനിൽക്കേണ്ടി വന്നുവെന്നും അവർ ആരോപിച്ചു. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശിക നിയമങ്ങളും മുൻനിർത്തിയാണ് വിമാനത്താവളം പ്രവർത്തിക്കുന്നതെന്നും, യാത്രക്കാർക്ക് സമീപത്തുള്ള ഹോട്ടലുകൾ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും വ്യോമയാന വിദഗ്ദ്ധർ വ്യക്തമാക്കി.

SCROLL FOR NEXT