Australia

സിഡ്‌നി വിമാനത്താവളത്തിലെ ദുരന്തം ഒഴിവാക്കിയത് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ

ഓസ്‌ട്രേലിയയിൽ നിലവിലുള്ള എയർ ട്രാഫിക് കൺട്രോളർമാരുടെ കടുത്ത ക്ഷാമവും തുടർച്ചയായ ഓവർടൈം ജോലിയുമാണ് തുടർച്ചയായ ഇത്തരം വീഴ്ചകൾക്ക് കാരണമാകുന്നതെന്ന വിമർശനം ശക്തമായിട്ടുണ്ട്

Elizabath Joseph

സിഡ്‌നി: സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ്‌സ്റ്റാർ, ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം ഏറെ ഗൗരവമുള്ളതാണെന്നും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്നും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB). എ.ടി.എസ്.ബി ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ ആണ് പൈലറ്റുമാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടഗ് ഓപ്പറേറ്റർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ നിലവിൽ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

രണ്ട് ആഴ്ചകൾക്കുള്ളിൽ സിഡ്‌നി എയർപോർട്ടിൽ നടക്കുന്ന രണ്ടാമത്തെ അപകടകരമായ സാഹചര്യമാണിത്. ഓസ്‌ട്രേലിയയിൽ നിലവിലുള്ള എയർ ട്രാഫിക് കൺട്രോളർമാരുടെ കടുത്ത ക്ഷാമവും തുടർച്ചയായ ഓവർടൈം ജോലിയുമാണ് തുടർച്ചയായ ഇത്തരം വീഴ്ചകൾക്ക് കാരണമാകുന്നതെന്ന വിമർശനം ശക്തമായിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി കാതറിൻ കിംഗും (Catherine King) എയർസെർവീസസ് ഓസ്‌ട്രേലിയ അധികൃതരും അടിയന്തിര യോഗം ചേർന്നു. പുതിയ എയർ ട്രാഫിക് കൺട്രോളർമാരെ അതിവേഗം റിക്രൂട്ട് ചെയ്യുമെന്നും നിലവിലുള്ള തടസ്സങ്ങൾ പരിഹരിക്കുമെന്നും എയർസെർവീസസ് ഓസ്‌ട്രേലിയ സി.ഇ.ഒ റോബ് ഷാർപ്പ് ഉറപ്പുനൽകി.

SCROLL FOR NEXT