ഫ്ലൈറ്റ് QF1972, രാവിലെ 6:10 ഓടെ പറന്നുയർന്നതോടെ പുക കണ്ടതിനെ തുടർന്ന് ലാൻഡിംഗ് നടത്തി. 
South Australia

ക്വാണ്ടാസ് ലിങ്ക് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി; അന്വേഷണം നടക്കുന്നു

കാൻബറയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാർട്ടി റൂം മീറ്റിംഗിന് പോകുന്ന മൂന്ന് ലിബറൽ രാഷ്ട്രീയക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

Safvana Jouhar

പറന്നുയർന്നതിന് തൊട്ടുപിന്നാലെ കോക്ക്പിറ്റിലും ക്യാബിനിലും പുക കണ്ടതിനെത്തുടർന്ന് ക്വാണ്ടാസ് ലിങ്ക് വിമാനം അഡലെയ്ഡിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. ഫ്ലൈറ്റ് QF1972, രാവിലെ 6:10 ഓടെ പറന്നുയർന്നതോടെ പുക കണ്ടതിനെ തുടർന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് "പാൻ-പാൻ" അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

വെളുത്ത പുക കണ്ടതായി യാത്രക്കാർ പറഞ്ഞു. വിമാനം സമുദ്രത്തിന് മുകളിലൂടെ ഏകദേശം 20 മിനിറ്റ് താഴ്ന്നു പറന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിശോധനയ്ക്കായി നിർത്തി. ആർക്കും പരിക്കില്ല. വൈദ്യുത തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്ന് കൊണ്ടിരിക്കയാണ്. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റി. കാൻബറയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാർട്ടി റൂം മീറ്റിംഗിന് പോകുന്ന മൂന്ന് ലിബറൽ രാഷ്ട്രീയക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

SCROLL FOR NEXT