ഡെക്സ്റ്റർ മുമ്പ് ക്രിസിയെ ആക്രമിച്ചതായി അയൽക്കാർ മൊഴി നൽകി.  (7News)
South Australia

ഉടമയെ വളർത്തുനായ കടിച്ചുകീറി കൊന്നു; നായയെ കൊലപ്പെടുത്തി

യം മേയർ ഫിൽ സ്റ്റോൺ ആക്രമണത്തെ "ഒരു വലിയ ദുരന്തം" എന്ന് വിളിച്ചു.

Safvana Jouhar

അഡ്‌ലെയ്ഡിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സ്വന്തം വീടിനുള്ളിൽ വെച്ച് ഒരു സ്ത്രീയെ മാരകമായി കടിച്ചുകീറിയതിനെ തുടർന്ന് നായയെ കൊന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം വൈയല്ല സ്റ്റുവർട്ടിലെ മർഫി ക്രസന്റിൽ വച്ച് ക്രിസ്സി(39), അവരുടെ നായ ഡെക്‌സ്റ്ററിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‍ഡെക്സ്റ്റർ മുമ്പ് ക്രിസിയെ ആക്രമിച്ചതായി അയൽക്കാർ മൊഴി നൽകി.

അതേസമയം മേയർ ഫിൽ സ്റ്റോൺ ആക്രമണത്തെ "ഒരു വലിയ ദുരന്തം" എന്ന് വിളിച്ചു. "നമ്മുടെ നഗരത്തിൽ ഇതുപോലൊന്ന് അവസാനമായി എപ്പോഴാണ് സംഭവിച്ചതെന്ന് എനിക്ക് ഓർമ്മയില്ല," സ്റ്റോൺ പറഞ്ഞു. "വളർത്തുമൃഗങ്ങളോട് എത്ര അടുപ്പം പുലർത്തിയാലും, അവ എത്ര സൗഹൃദപരമാണെങ്കിലും, ഏതൊരു നായയ്ക്കും മോശം ദിവസം ഉണ്ടാകുമെന്ന് വർഷങ്ങളായി വിദഗ്ധർ പറഞ്ഞിട്ടുണ്ട്." -എന്ന് മേയർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT