Picture: NewsWire / Aaron Francis
South Australia

ഓസ്‌ട്രേലിയയിൽ റിയൽ എസ്റ്റേറ്റ് വിപണി തണുക്കുന്നു; തരംഗമായി സൗത്ത് ഓസ്‌ട്രേലിയൻ പ്രോപ്പർട്ടികൾ

'പ്രൈസ് പ്രെഡിക്റ്റർ ഇൻഡിക്കേറ്റർ' റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്ന ആദ്യ 10 റിയൽ എസ്റ്റേറ്റ് വിപണികളിൽ ആറും സൗത്ത് ഓസ്‌ട്രേലിയയിലാണ്.

Elizabath Joseph

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ഭവന വിപണി പൊതുവിൽ മന്ദഗതിയിലാവുകയും വിലയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ, വേറിട്ട വളർച്ചയോടെ തിളങ്ങി സൗത്ത് ഓസ്‌ട്രേലിയ (SA). 'ഹോട്ട്സ്‌പോട്ടിംഗ്' (Hotspotting) പുറത്തുവിട്ട 2026 ജൂൺ മാസത്തെ 'പ്രൈസ് പ്രെഡിക്റ്റർ ഇൻഡിക്കേറ്റർ' റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്ന ആദ്യ 10 റിയൽ എസ്റ്റേറ്റ് വിപണികളിൽ ആറും സൗത്ത് ഓസ്‌ട്രേലിയയിലാണ്.

വീടുകളുടെ ലഭ്യതക്കുറവ്, ആവശ്യക്കാരുടെ പെട്ടെന്നുള്ള വർദ്ധനവ്, ചോദിക്കുന്നതിനേക്കാൾ ഉയർന്ന വിലയ്ക്ക് പ്രോപ്പർട്ടികൾ വിറ്റുപോകുന്ന സാഹചര്യം എന്നിവ കണക്കാക്കിയാണ് റേറ്റിംഗ് നിർണ്ണയിക്കുന്നത്. ഇതിൽ 100-ൽ 77 പോയിന്റോടെ സൗത്ത് ഓസ്‌ട്രേലിയയിലെ 'ഓങ്കാപറിംഗ' (Onkaparinga) ഒന്നാം സ്ഥാനം നേടി. 76 പോയിന്റോടെ 'മിചാം' (Mitcham) രണ്ടാം സ്ഥാനത്തുണ്ട്. നോർത്തേൺ ടെറിട്ടറിയിലെ പാമർസ്റ്റൺ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ, സൗത്ത് ഓസ്‌ട്രേലിയയിലെ മരിയോൺ, ടീ ട്രീ ഗല്ലി, കാംബെൽടൗൺ, പോർട്ട് അഡ്‌ലെയ്ഡ് എൻഫീൽഡ് എന്നിവയും പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ബാറോസ, ക്ലെയർ വാലി തുടങ്ങിയ സൗത്ത് ഓസ്‌ട്രേലിയൻ റീജിയണൽ മേഖലകളും മികച്ച വിപണി മൂല്യം നിലനിർത്തുന്നുണ്ട്.

SCROLL FOR NEXT