ടാർസിയ ഇന്നലെ വൈകുന്നേരം 5 മണിക്ക് (ACDT) ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. (OutInPerth)
South Australia

വിൻസെന്റ് ടാർസിയ SA പ്രതിപക്ഷ നേതാവ് പദം രാജിവെച്ചു

ടാർസിയ ഇന്നലെ വൈകുന്നേരം 5 മണിക്ക് (ACDT) ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഇനി മുതൽ ഹാർട്ട്ലിയുടെ എംപിയായി ടാർസിയ തുടരും.

Safvana Jouhar

അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ, ദക്ഷിണ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് വിൻസെന്റ് ടാർസിയ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. നേതാവാകുക എന്നത് "കഠിനമായ ജോലി" ആയിരുന്നുവെന്നും തന്റെ നിയോജകമണ്ഡലമായ ഹാർട്ട്ലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് ടാർസിയ പറഞ്ഞു.

ഈ റോളിൽ നിന്ന് മാറുന്നത് അൽപ്പം സങ്കടകരമായ നിമിഷമാണെങ്കിലും, ഞാൻ വളരെ ശാന്തനാണ്, ലിബറൽ പാർട്ടിയുടെ അടുത്ത നേതാവിനെ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം രാജി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ടാർസിയ ഇന്നലെ വൈകുന്നേരം 5 മണിക്ക് (ACDT) ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഇനി മുതൽ ഹാർട്ട്ലിയുടെ എംപിയായി ടാർസിയ തുടരും. അതേസമയം തന്റെ സഹപ്രവർത്തകരിൽ ആരും രാജിവയ്ക്കാൻ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT