സൗത്ത് ഓസ്‌ട്രേലിയൻ നഗരമായ പോർട്ട് ലിങ്കണിലേക്ക് പോകുകയായിരുന്ന ഒരു ക്വാണ്ടാസ് ലിങ്ക് വിമാനം ഇന്ന് രാവിലെ രണ്ടുതവണ തിരിച്ചിറക്കേണ്ടി വന്നു. ഇത് കാരണം വിമാനം ആറ് മണിക്കൂർ വൈകി. അഡലെയ്ഡ് വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.55 ന് വിമാനം പറന്നുയർന്നെങ്കിലും ഒരു പക്ഷിയെ ഇടിച്ചതിനെ തുടർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം ടാർമാക്കിൽ തിരിച്ചിറങ്ങി. എഞ്ചിനീയർമാർ വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി. ഒരു മണിക്കൂറിനുശേഷമാണ് വിമാനത്തിന് തിരികെ മടങ്ങാൻ അനുമതി ലഭിച്ചത്. എന്നാൽ പറക്കലിനിടെ സാങ്കേതിക തകരാറുമൂലം വിമാനം രണ്ടാമതും തിരിച്ചിറക്കേണ്ടി വന്നു. യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തന്നെ തുടർന്നു, പകരം മറ്റൊരു വിമാനമാക്കി. ഉച്ചയ്ക്ക് 2 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. അതേസമയം സുരക്ഷയാണ് എപ്പോഴും ഞങ്ങളുടെ പ്രഥമ പരിഗണനയെന്ന് ക്വാണ്ടാസ് വക്താവ് വ്യക്തമാക്കി. സംഭവത്തിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ വക്താവ് ക്ഷമാപണം നടത്തി.