വെള്ളിയാഴ്ച സൗത്ത് ഓസ്‌ട്രേലിയയിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയെ ജീവനോടെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 10.30 ഓടെ പോർട്ട് ഗാവ്‌ലറിലെ റിക്രിയേഷൻ ഡ്രൈവിന് പുറത്തുള്ള ഒരു പ്രദേശത്ത് നിന്നാണ് എഹ് കപാവ് ഡോയെ കാണാതായത്. തുടർന്ന് സൗത്ത് ഓസ്‌ട്രേലിയ പോലീസ് വാട്ടർ ഓപ്പറേഷൻസ് യൂണിറ്റ്, പോൾ എയർ, സ്റ്റേറ്റ് എമർജൻസി സർവീസ്, സർഫ് ലൈഫ് സേവിംഗ് എസ്‌എ തുടങ്ങി അടിയന്തര സേവന സംഘങ്ങൾ ഡോയെക്കായി വലിയ തിരച്ചിലാണ് നടത്തിയത്. പോർട്ട് ഗാവ്‌ലർ മുതൽ മിഡിൽ ബീച്ച് വരെയുള്ള തീരപ്രദേശങ്ങളിലും റിക്രിയേഷൻ ഡ്രൈവിലെ കണ്ടൽക്കാടുകളിലും ക്രൂകൾ തിരച്ചിൽ നടത്തി. തിരയലിനായി അടിയന്തര സേവന സംഘങ്ങൾ ഹോവർക്രാഫ്റ്റുകളും ജെറ്റ് സ്കീകളും ഉപയോഗിച്ചിരുന്നു. അന്വേഷണത്തിന് ഒടുവിൽ ഇന്നലെ രാത്രി വൈകി അദ്ദേഹത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു.