Horseshoe Bay  ABC South East SA: Caroline Horn
South Australia

കടലാക്രമണ ഭീഷണിയിൽ ഹോഴ്‌സ്ഷൂ ബേ തീരം; 2050-ഓടെ 12 മീറ്ററോളം കടലെടുക്കുമെന്ന് മുന്നറിയിപ്പ്

അടിയന്തര സംരക്ഷണ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ ഉയർന്ന വേലിയേറ്റങ്ങൾ കാരണം 2050-ഓടെ തീരത്തിന്റെ 12 മീറ്ററോളം കടലെടുക്കുമെന്ന് അലക്സാൻഡ്രിന കൗൺസിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പോർട്ട് എലിയറ്റിലെ ഹോഴ്‌സ്ഷൂ ബേ തീരത്ത് രൂക്ഷമായ കടലാക്രമണ ഭീഷണി. അടിയന്തര സംരക്ഷണ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ ഉയർന്ന വേലിയേറ്റങ്ങൾ കാരണം 2050-ഓടെ തീരത്തിന്റെ 12 മീറ്ററോളം കടലെടുക്കുമെന്ന് അലക്സാൻഡ്രിന കൗൺസിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കടലാക്രമണം തടയാൻ 1850-കളിൽ നിർമ്മിച്ച പുലിമുട്ട് (Breakwater) നവീകരിക്കാനും, കടൽഭിത്തി ബലപ്പെടുത്താനും, മണൽ നിക്ഷേപിക്കാനുമായി 20 ദശലക്ഷത്തിലധികം ഡോളറിന്റെ എൻജിനീയറിംഗ് ജോലികൾ ആവശ്യമാണ്. എന്നാൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്താൻ കൗൺസിലിന് കഴിയില്ലെന്നും, തീരദേശ വിനോദസഞ്ചാര മേഖലകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിനായി സംസ്ഥാന-ഫെഡറൽ സർക്കാരുകളുടെ അടിയന്തര സാമ്പത്തിക സഹായം വേണമെന്നും മേയർ കീത്ത് പാർക്ക്‌സ് ആവശ്യപ്പെട്ടു.

SCROLL FOR NEXT