Picture: Supplied 
South Australia

പക്ഷിപ്പനി സമുദ്രജീവികളിലേക്കും; സൗത്ത് ഓസ്‌ട്രേലിയയിൽ ചത്ത ഡോൾഫിനിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം

ഓസ്‌ട്രേലിയയിൽ ആദ്യമായാണ് ഒരു ഡോൾഫിനിൽ ഇത്തരത്തിൽ പക്ഷിപ്പനി ബാധ കണ്ടെത്തുന്നത്.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ പക്ഷിപ്പനി (H5N1) കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ ഡോൾഫിനിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഗുൽവ കടൽത്തീരത്ത് അടിഞ്ഞ കോമൺ ഡോൾഫിന്റെ (Common dolphin) തലച്ചോറിലാണ് ഉയർന്ന അളവിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയിൽ ആദ്യമായാണ് ഒരു ഡോൾഫിനിൽ ഇത്തരത്തിൽ പക്ഷിപ്പനി ബാധ കണ്ടെത്തുന്നത്.

ലാബ് പരിശോധനകളും പോസ്റ്റ്‌മോർട്ടം നടപടികളും പുരോഗമിക്കുകയാണെന്ന് സൗത്ത് ഓസ്‌ട്രേലിയൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സ്കൈ ഫ്രൂവൻ വ്യക്തമാക്കി. ഡോൾഫിനുകളിൽ ഇത് വ്യാപകമായ കൂട്ടമരണത്തിന് ഇടയാക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഡോൾഫിന് പുറമെ കാട്ടു കുറുക്കനിലും, ഗ്രേറ്റർ ക്രസ്റ്റഡ് ടേൺ, ബ്രൗൺ ഫാൽക്കൺ, ലിറ്റിൽ പെൻഗ്വിൻ തുടങ്ങിയ തദ്ദേശീയവും ദേശാടനക്കാരുമായ നിരവധി പക്ഷികളിലും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT