മണൽ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ മാതാപിതാക്കളോടും സ്കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. (Supplied)
South Australia

300-ലധികം സ്‌കൂളുകളിൽ നിന്ന് ആസ്ബറ്റോസ് അടങ്ങിയ കളർ സാൻഡിൽ തിരിച്ച് വിളിച്ചു

ബാധിക്കപ്പെട്ട സ്കൂളുകളുടെ പൂർണ്ണമായ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Safvana Jouhar

കളർ സാൻഡിലിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ 300-ലധികം പ്ലേ സ്ക്ലൂളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ചു. സംസ്ഥാനത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി സ്‌കൂളുകൾ, ഹൈസ്‌കൂളുകൾ, പ്ലേ സ്കൂളുകൾ എന്നിവിടങ്ങളിൽ കളിക്കായി ഇറക്കുമതി ചെയ്ത വർണ്ണാഭമായ "കൈനറ്റിക്" മണലിൽ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ലൈസൻസുള്ള ആസ്ബറ്റോസ് കരാറുകാർ ഇപ്പോൾ വേദികളിൽ നിന്ന് തിരിച്ചുവിളിക്കപ്പെട്ട മണൽ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് സൗത്ത് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2020 നും 2025 നും ഇടയിൽ വിറ്റഴിച്ച കളർ സാൻഡിൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നു. കൂടാതെ സമാനമായ സുരക്ഷാ അന്വേഷണങ്ങൾ അന്തർസംസ്ഥാനത്തും നടക്കുന്നുണ്ട്. ACT യിലും ക്വീൻസ്‌ലാൻഡിന്റെ ചില ഭാഗങ്ങളിലും, മുൻകരുതൽ എന്ന നിലയിൽ ചില സ്‌കൂളുകൾ കളിസ്ഥലങ്ങളും ക്ലാസ് മുറികളും താൽക്കാലികമായി അടച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള കളർ സാൻഡിൽ ഉൽപ്പന്നങ്ങൾ "ഉയർന്ന അപകടസാധ്യതയുള്ള" ഇനമായി ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഭാവിയിലെ എല്ലാ ഇറക്കുമതികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധിത ആസ്ബറ്റോസ് പരിശോധന ആവശ്യമാണ്. മലിനമായ മണൽ വിതരണ ശൃംഖലയിൽ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ്, 130 സ്കൂളുകൾ മാത്രമേ ഓൺ-സൈറ്റിൽ മണൽ തിരിച്ചുവിളിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ബാധിക്കപ്പെട്ട സ്കൂളുകളുടെ പൂർണ്ണമായ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. രാജ്യത്തുടനീളം, വിലയിരുത്തലിനും ശുചീകരണത്തിനുമായി ഇതുവരെ 74 സ്കൂളുകൾ അടച്ചിട്ടുണ്ട്. ഇതിൽ ACT-യിലെ 72 പൊതു സ്കൂളുകൾ, ക്വീൻസ്‌ലാൻഡിലെ ഒരു സ്കൂൾ, ടാസ്മാനിയയിലെ ഒരു സ്കൂൾ എന്നിവ ഉൾപ്പെടുന്നു. ഇന്ന് ആറ് ടാസ്മാനിയൻ സ്കൂളുകൾ കൂടി അടച്ചു. NSW-യിലോ വിക്ടോറിയയിലോ ഒരു സ്കൂളും അടച്ചതായി പട്ടികപ്പെടുത്തിയിട്ടില്ല.

SCROLL FOR NEXT