അഡ്‌ലെയ്ഡ് മോട്ടോജിപി സ്ട്രീറ്റ് സർക്യൂട്ട് Supplied: SA Government
South Australia

96 ദശലക്ഷം ഡോളറിന്റെ അഡ്‌ലെയ്ഡ് Moto GP സ്ട്രീറ്റ് സർക്യൂട്ട് രൂപരേഖ പുറത്ത്; പ്രതിഷേധം

96 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന 4.13 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ടിന്റെ രൂപരേഖ പ്രീമിയർ പീറ്റർ മാലിനൗസ്കസ് ആണ് പ്രഖ്യാപിച്ചത്.

Elizabath Joseph

അഡ്‌ലെയ്ഡ്: 2027 നവംബർ മുതൽ മോട്ടോജിപി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന അഡ്‌ലെയ്ഡിലെ പുതിയ സ്ട്രീറ്റ് സർക്യൂട്ടിന്റെ രൂപരേഖ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ പുറത്തുവിട്ടു. 96 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന 4.13 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ടിന്റെ രൂപരേഖ പ്രീമിയർ പീറ്റർ മാലിനൗസ്കസ് ആണ് പ്രഖ്യാപിച്ചത്. പഴയ ഫോർമുല വൺ ട്രാക്കിന്റെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സർക്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ട്രാക്ക് നിർമ്മാണത്തിനായി അഡ്‌ലെയ്ഡിന്റെ കിഴക്കൻ പാർക്ക്‌ലാന്റിലെ 42 പൈതൃക മരങ്ങൾ ഉൾപ്പെടെ 370-ലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നത് വലിയ പരിസ്ഥിതി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു മരത്തിന് പത്ത് എന്ന കണക്കിൽ 3,770 പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും, പാർക്ക്‌ലാന്റുകളുടെ സംരക്ഷണത്തിനായി 15 ദശലക്ഷം ഡോളറിന്റെ പ്രത്യേക പരിസ്ഥിതി പാക്കേജ് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. പ്രതിവർഷം 200 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കാനിരിക്കെ, മൂന്നാഴ്ചത്തെ പൊതുജനാഭിപ്രായ ശേഖരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT