ഗ്ലോബൽ സസ്റ്റൈനബിലിറ്റി സൂചികയിൽ ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി ആഡ്‌ലെയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള നഗരങ്ങളിലും പ്രദേശങ്ങളിലും സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്ലോബൽ ഡെസ്റ്റിനേഷൻ സസ്റ്റൈനബിലിറ്റി മൂവ്‌മെന്റ് (ജിഡിഎസ്-മൂവ്‌മെന്റ്) ന്റെ പട്ടികയിലാണ് അഡലെയ്ഡ് മികച്ചപ്രവർത്തനം കാഴ്ചവെച്ചത്.
2024-ൽ ആണ് ആഡ്‌ലെയ്ഡ് ആദ്യമായി ജിഡിഎസ് സൂചികയിൽ പങ്കെടുത്തത്. പിറ്റേ വർഷം, നഗരം ‘ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനം’ എന്ന് നാമകരണം ചെയ്യപ്പെടുകയും , മൊത്തത്തിൽ പട്ടികയിൽ 54-ാം സ്ഥാനം നേടുകയും ചെയ്തു. ബിസിനസ് ഇവന്റ്‌സ് ആഡ്‌ലെയ്ഡ്, സൗത്ത് ഓസ്‌ട്രേലിയൻ ടൂറിസം കമ്മീഷൻ, ആഡ്‌ലെയ്ഡ് കൺവെൻഷൻ സെന്റർ, ആഡ്‌ലെയ്ഡ് സിറ്റി, മറ്റ് മുൻനിര ആഡ്‌ലെയ്ഡ് ഓർഗനൈസേഷനുകളുടെ ശക്തമായ പിന്തുണയോടെ ആഡ്‌ലെയ്ഡിന്റെ സൂചികയിലേക്കുള്ള പ്രവേശനം എളുപ്പമാവുകയും ഏകോപനം സാധ്യമാവുകയും ചെയ്തു.