ഓസ്ട്രേലിയയിൽ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി Chelsea/ unsplash
Australia

ഓസ്ട്രേലിയയിൽ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ പ്രതിദിനം മൂന്ന് മണിക്കൂർ വരെ സൗജന്യ വൈദ്യുതി, പദ്ധതി

നിലവിൽ പകൽ നേരങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ്ജം വലിയ അളവിൽ പാഴാകുകയാണ്.

Elizabath Joseph

ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് പ്രതിദിനം മൂന്ന് മണിക്കൂർ വരെ സൗജന്യ വൈദ്യുതി ലഭിക്കാൻ അവസരം നൽകുന്ന ഒരു പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ. നിലവിൽ പകൽ നേരങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ്ജം വലിയ അളവിൽ പാഴാകുകയാണ്. ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് ഈ വൈദ്യുതി ഉപയോഗിക്കാൻ ആളുകൾ ഇല്ലാത്തും സംഭരിച്ചു വയ്ക്കുവാൻ ആവശ്യമായ ബാറ്ററികൾ ഇല്ലാത്തതുമാണ്.

അതിനാൽ ഗ്രിഡ് സൗരോർജ്ജത്താൽ നിറഞ്ഞിരിക്കുമ്പോൾ എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ അല്ലെങ്കിൽ ഡിഷ്വാഷറുകൾ തുടങിങ്ങിയവ പ്രവർത്തിപ്പിക്കാൻ ഈ സൗജന്യ വൈദ്യുതി വിൻഡോ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ ആശയം. എന്നാൽ ഈ പദ്ധതിക്ക് എല്ലാവർക്കും അർഹതയില്ല- ചില നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ട്.

പദ്ധതി ആർക്കൊക്കെ ലഭ്യമാകും

2026 ജൂലൈയിൽ ഇത് പ്രാബല്യത്തിൽ വരുമ്പോൾ, ന്യൂ സൗത്ത് വെയിൽസ്, സൗത്ത് ഓസ്‌ട്രേലിയ, സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലെ വീടുകൾക്ക് പദ്ധതിയില് പങ്കാളികളാകാം.

വീട്ടിൽ സോളാർ പാനൽ ഇല്ലെങ്കിലും പദ്ധതിയിൽ ചേരാം. എന്നാൽ സ്മാര്‌ട് മീറ്റർ നിർബന്ധമാണ്. വൈദ്യുതി ബില്ലിൽ ലാഭം നേടുന്നതിന് അവർക്ക് അവരുടെ വൈദ്യുതി ഉപയോഗം ഫ്രീ-പവർ പീരിയഡിലേക്ക് മാറ്റാനുള്ള കഴിവ് ആവശ്യമാണ്.

ദിവസേനയുള്ള ഫ്രീ പീരിയഡ് എപ്പോൾ ആയിരിക്കുമെന്ന് സർക്കാർ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ സൗരോർജ്ജ ഉൽ‌പാദനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുന്ന രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിലായിരിക്കാനാണ് സാധ്യത.

SCROLL FOR NEXT