പുറത്തിറങ്ങി രണ്ടു വർഷം തികയുമ്പോൾ ഒരു ലക്ഷം യൂണിറ്റുകൾ എന്ന കടമ്പ കടന്നു മുന്നേറി കൊണ്ടിരിക്കുന്ന ജിംനിക്ക് ഒരു പൊൻ തൂവൽ കൂടി. ഇന്ത്യയിൽ നിർമിച്ച ജിംനി 5 ഡോർ ഓസ്‌ട്രേലിയൻ പൊലീസിലേക്ക്. സെർജന്റ് ജിം എന്ന് വിളിക്കുന്ന ജിംനി പൊലീസ് കാർ ന്യൂ സൗത് വെയിൽസിലെ മക്വാരി പൊലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിലേക്കാണ് എത്തിയിരിക്കുന്നത്. പൊലീസിലെടുത്തപ്പോൾ ജിംനിയുടെ നിറത്തിലും മാറ്റമുണ്ട്. വൈറ്റ് കളർ ഓപ്ഷനിൽ ചുവപ്പും നീലയും നിറങ്ങളിലുള്ള സ്റ്റിക്കറുകൾ, മഞ്ഞ നിറത്തിലുള്ള ഹൈലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്. ബി എം ഡബ്ള്യു 5 സീരീസ്, കിയ സ്റ്റിംഗർ, ഫോക്‌സ്‌വാഗൺ പസാറ്റ്, തുടങ്ങിയ വാഹനങ്ങൾക്കൊപ്പമാണ് മെയ്ഡ് ഇൻ ഇന്ത്യ ജിംനിയുടെ സേവനം.